മമ്മൂട്ടിയുടെ സൗജന്യ നേത്രചികിത്സ പദ്ധതി; നേത്ര ക്യാമ്പുകൾ ബുക്ക് ചെയ്യാം

നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടഷനും അങ്കമാലി ലിറ്റിൽ ഫഌർ ആശുപത്രിയും സായുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര ചികിത്സപദ്ധതി ‘കാഴ്ച്ച 03’ ൽ ക്യാമ്പുകൾ അനുവദിക്കുന്നതിനുള്ള ബുക്കിങ് ആരംഭിച്ചു. ( mammootty eye testing camp )
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ സംഘടനകൾക്കോ വ്യക്തികൾക്കോ +919961900522, +917034634369, +919447991144, +919846312728 എന്നീ നമ്പറുകളിൽ വിളിച്ച് ക്യാമ്പുകൾ സംഘടിപ്പിക്കാവുന്നതാണ്.
സ്‌കൂൾകുട്ടികൾക്കായുള്ള സൗജന്യ സ്‌ക്രീനിംഗ് പദ്ധതികളിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന സ്‌കൂൾ അധികൃതർക്കും ഈ നമ്പറുകളിൽ വിളിച്ചു സൗജന്യ ക്യാമ്പുകൾ ബുക്ക് ചെയ്യാവുന്നതാണ്.
Read Also : മമ്മൂട്ടിയുടെ നെഗറ്റീവ് ഷെയ്ഡ് കഥാപാത്രം; ‘പുഴു’ ടീസർ പുറത്ത്
പദ്ധതി വഴി വരുന്ന രോഗികൾക്കായി ആശുപത്രിയിൽ എല്ലാ മാസവും രണ്ടും നാലും ഞായറാഴ്ചകളിൽ ‘കാഴ്ച്ച’ എന്ന പേരിൽ സൗജന്യ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവർത്തിക്കുമെന്ന് ആശുപത്രി ഡയറക്ടർ റവ. (ഡോ)വർഗീസ് പൊട്ടക്കൽ അറിയിച്ചു .കെയർ ആൻഡ് ഷെയറിൽ നിന്നും നിർദ്ദേശിക്കുന്നവർക്കാണ് ഈ സേവനം ലഭ്യമാവുക.
Story Highlights : mammootty eye testing camp