12 വയസുകാരന്റെ പരാതി; പോക്സോ കേസിൽ കോഴിക്കോട് ജയിൽ വാർഡൻ അറസ്റ്റിൽ

പോക്സോ കേസിൽ കോഴിക്കോട് ജയിൽ വാർഡൻ അറസ്റ്റിൽ. കണ്ണൂർ സെൻട്രൽ ജയിൽ വാർഡൻ സുനീഷാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിയായ 12 വയസ്സുകാരൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് ജയിൽ വാർഡനായിരുന്ന ഇയാളെ ഒരു മാസം മുൻപ് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു.
രണ്ട് മാസം മുൻപാണ് സംഭവമുണ്ടായത്. കോഴിക്കോട് മേപ്പയ്യൂർ സ്വദേശിയായ സുനീഷ് അന്ന് കോഴിക്കോട് ജയിൽ വാർഡനായിരുന്നു. കോഴിക്കോട് നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മുറിയെടുത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. താൻ പൊലീസുകാരൻ ആണെന്നാണ് ഇയാൾ കുട്ടിയോട് പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ പൊലീസുകാരൻ പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ പരാതിയിൽ ഉണ്ടായിരുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ജയിൽ വാർഡനാണ് പ്രതിയെന്ന് കണ്ടെത്തി.
Story Highlights : pocso case jail warden arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here