Advertisement

‘കാവി ധരിക്കൂ, നിയമത്തിൽ നിന്ന് മുക്തി നേടൂ’; ബൃന്ദ കാരാട്ട്

January 4, 2022
Google News 1 minute Read

ബി.ജെ.പി നേതാവ് കൈലാഷ് വിജയവർഗിയക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം
പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ദേശവിരുദ്ധരെയും ഭരണഘടനാ വിരുദ്ധരെയും കാവി ധാരികളായ നേതാക്കൾ സംരക്ഷിക്കുന്നു. ഇത് രാജ്യത്തിൻ്റെ ഏറ്റവും വലിയ ദുരന്തമാണെന്നും ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി. നേരത്തെ മഹാത്മാഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ മത നേതാവ് കാളീചരണിനെ കൈലാഷ് പിന്തുണച്ചിരുന്നു.

ഗാന്ധിജിയുടെ ഘാതകരെ ബി.ജെ.പിയും സംഘപരിവാറും മഹത്വവൽക്കരിക്കുന്നത് രാജ്യത്തിൻ്റെ ഗതികേടാണ്. ഭരണഘടനാ വിരുദ്ധമായ എല്ലാ ദേശവിരുദ്ധ ഘടകങ്ങളെയും സംരക്ഷിക്കാൻ നേതാക്കൾ കാവി കവചം ഉപയോഗിക്കുന്നു. കഴുത്തിൽ കാവി തോർത്ത് ഉണ്ടെങ്കിൽ നിയമം ബാധകമല്ല. തെറ്റ് ചെയുമ്പോൾ കഴുത്തിൽ കാവി തോർത്ത് ഇടുക, ഉടൻ തന്നെ രക്ഷിക്കാൻ ബി.ജെ.പി എത്തുമെന്നും ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.

Story Highlights : put-saffron-scarf-and-you-are-free-from-law

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here