Advertisement

കമ്മ്യൂണിസത്തിനെതിരായ പ്രമേയം സമസ്തയുടെ ആഭ്യന്തര വിഷയം; പി എം എ സലാം

January 4, 2022
1 minute Read

കമ്മ്യൂണിസത്തിനെതിരായ പ്രമേയം സമസ്തയുടെ ആഭ്യന്തര വിഷയമെന്ന് പി എം എ സലാം. സമസ്തയുടെ കാര്യങ്ങൾ തീരുമാനിക്കാൻ മത പണ്ഡിതക്ക് കഴിയും. സമരവുമായി സഹകരിക്കണമെന്ന് മത സംഘടനകളെ നിർബന്ധിക്കില്ല. വഖഫ് വിഷയത്തിൽ മുസ്ലിം ലീഗിന്റെ സമരം ഒറ്റയ്‌ക്കെന്ന് പി എം എ സലാം വ്യക്തമാക്കി.

ഇതിനിടെ സമസ്ത പ്രമേയം തൻ്റെ അറിവോടെയല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു. കമ്മ്യൂണിസത്തെ തള്ളിക്കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത് തൻ്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് .സമസ്ത മലപ്പുറം ജില്ലാ സുവർണ ജൂബിലി സമ്മേളനത്തിലാണ് സലിം എടക്കര കമ്മ്യൂണിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്.

Read Also :‘കമ്മ്യൂണിസത്തിനെതിരായ പ്രമേയം, തൻ്റെ അറിവോടെയല്ല’; ജിഫ്രി തങ്ങൾ

ഇസ്ലാമിന്‍റെ അടിസ്ഥാന ആശയങ്ങളെ നിഷേധിക്കുകയും നിസാരവൽക്കരിക്കുകയും ചെയ്യുന്ന കമ്മ്യൂണിസം അടക്കമുള്ള ചിന്തകളേയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നാണ് സമസ്ത പാസാക്കിയ പ്രമേയത്തിൽ പറയുന്നത്. എന്നാൽ ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചു പോകുകയെന്നതാണ് നയമെന്ന് സംസ്ഥാന പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Story Highlights : Samastha -Communism-P M A Salam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top