Advertisement

രാജ്യത്ത് 24 മണിക്കൂറിനിടെ 58,097 കൊവിഡ് കേസുകൾ; ഒമിക്രോൺ കേസുകൾ 2000 കടന്നു

January 5, 2022
Google News 1 minute Read

രാജ്യത്ത് കൊവിഡ് കേസുകൾ അര ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 58,097 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണം 534, ടി പി ആർ 4.18 ശതമാനമാണ്. ഒമിക്രോൺ കേസുകൾ 2000 കടന്നു. രാജ്യത്ത് 2135 പേർക്ക് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചത് മഹാരാഷ്രയിൽ- 653 ആണ്.

Read Also : കുട്ടികൾക്കായുള്ള വാക്സിനേഷൻ ഇന്നുമുതൽ; മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസ് അടുത്തയാഴ്‌ച

രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കാമെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കി. തമിഴ്നാട്ടിൽ ഇന്നലെ 2731 പേർക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം ഇന്നലെ 1489 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.രോഗവ്യാപനം പ്രതിരോധിക്കാൻ കൂടുതൽ സംവിധാനങ്ങൾ ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വാക്സിനേഷൻ ക്യാമ്പുകൾ സജീവമായി തുടരും.ചെന്നൈ ട്രേഡ് സെന്റർ വീണ്ടും കൊവിഡ്ആശുപത്രിയാക്കി മാറ്റി. 904 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾസർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും.

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട് വീണ്ടും നിയന്ത്രണമേർപ്പെടുത്തി. ഇന്ന് മുതൽ തമിഴ്നാട് അതിർത്തിചെക്ക്പോപോസ്ററുകളിൽ പരിശോധന കർശനമാക്കുകയാണ്.രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ ആർ.ടി.പി.സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്ഉള്ളവരെ മാത്രമേ തമിഴ്നാട്ടിലേക്ക് കടത്തി വിടു.

Story Highlights : covid-updates-india-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here