സി.വി വർഗീസ് ഇടുക്കി ജില്ലാ സെക്രട്ടറി; സെക്രട്ടേറിയേറ്റിൽ 10 പുതുമുഖങ്ങൾ

സി.വി വർഗീസ് ഇടുക്കി ജില്ലാ സെക്രട്ടറിയാകും. സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. നിലവിൽ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് സി.വി വർഗീസ്. ( cv varghese idukki secretary )
പതിനെട്ടാം വയസിൽ പാർട്ടി പ്രവർത്തനം ആരംഭിച്ച സി.വി വർഗീസ് 1979 ൽ പാർട്ടി ഇംഗത്വം ലഭിച്ച വർഗീസ് സീജവ പ്രവർത്തകനായിരുന്നു. 2001 മുതൽ ജില്ലാ കമ്മിറ്റി അംഗമാവുകയും, അതിന് ശേഷം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാവുകയുമായിരുന്നു.
ആരോഗ്യ പ്രശ്‌നങ്ങളെതുടർന്ന് കെകെ ജയചന്ദ്രൻ മാറി നിൽക്കാൻ സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് സി.വി വർഗീസിനെ തെരഞ്ഞെടുത്തത്. സിവി വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം വിഎൻ മോഹനൽ എന്നിവരിലാരെങ്കിലും സെക്രട്ടറി സ്ഥാനത്തേക്ക് വരുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
Read Also : സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും
ജില്ലാ സെക്രട്ടേറിയേറ്റിൽ 10 പുതുമുഖങ്ങളാണ് ഉള്ളത്. ഏഴ് പേരെയാണ് ഒഴിവാക്കിയത്. ടി.എം ജോൺ, രമേശ് കൃഷ്ണൻ, എംഎൻ ഹരിക്കുട്ടൻ, സുമ സുരേന്ദ്രൻ, സുശീല ആനന്ദ്, സിഹി സതീഷ് തുടങ്ങിയവരാണ് ജില്ലാ സെക്രട്ടേറിയേറ്റിൽ അംഗങ്ങളായത്.
Story Highlights : cv varghese idukki secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here