Advertisement

കണ്ണൂർ സർവകലാശാല നിയമന വിവാദം; ഗവർണറുടെ നിലപാട് ശരിവച്ച് ഹൈക്കോടതി

January 5, 2022
Google News 2 minutes Read
kerala hc kannur placement

കണ്ണൂർ സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. നിയമനത്തിന് അധികാരം ചാൻസലർക്കെന്ന ഗവർണറുടെ നിലപാട് ഡിവിഷൻ ബെഞ്ച് ശരിവച്ചു. രജിസ്ട്രാർ ഇൻ ചാർജ് ഉത്തരവിറക്കിയത് ചട്ടവിരുദ്ധമാണെന്‌ന് ഹൈക്കോടതി പറഞ്ഞു. ( kerala hc kannur placement )

72 ബോർഡ് ഓഫ് സറ്റഡീസ് പുനഃസംഘടിപ്പിച്ചത് ചോദ്യ ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. ഇതിൽ സംസ്ഥാന സർക്കാരിനും. ചാൻസലർക്കും, സർവകലാശാലയ്ക്കും നോട്ടിസ് അയച്ചിരുന്നു. ചാൻസലർക്ക് വന്ന നോട്ടിസിലാണ് ഗവർണർ ഇത് ചട്ടവിരുദ്ധമാണെന്നും സർവകലാശാലകളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം ചാൻസലർക്കാണെന്നും ഗവർണർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ നിയമനം ചട്ടവിരുദ്ധമാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഗവർണറുടെ ഈ നിലപാടാണ് ഹൈക്കോടതി അംഗീകരിച്ചത്. നിയമനം സർവകലാശാല ചട്ടങ്ങൾക്കെതിരാണെന്നും കോടതി നിരീക്ഷിച്ചു.

Read Also : കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് പുനർ നിയമനം; സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു

ഇത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവും പുറപ്പെടുവിച്ചു. 72 ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചത് റദ്ദാക്കിക്കൊണ്ട് താത്കാലിക ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.

Story Highlights : kerala hc kannur placement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here