ഭാരത് ബയോടെകിന്റെ നേസൽ വാക്‌സിന് പരീക്ഷണാനുമതി

ഭാരത് ബയോടെകിന്റെ നേസൽ വാക്‌സിന് പരീക്ഷണാനുമതി. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നൽകിയത്. കോവാക്‌സിനും, കോവിഷീൽഡും സ്വീകരിച്ചവർക്ക് നേസൽ വാക്‌സിൻ ബൂസ്റ്റർ ഡോസായി നൽകാനുള്ള സാധ്യത പരിശോധിക്കും. ( nasal vaccine gets nod )
പൂർണ ആരോഗ്യമുള്ള 5000 പേരിലാണ് നേസൽ വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണം നടത്തുക. ഇതിൽ പകുതി പേർ കോവാക്‌സിൻ നേരത്തെ ലഭിച്ചവരും, മറ്റു പകുതി കോവിഷീൽഡ് ലഭിച്ചവരുമാകും. രണ്ടാം വാക്‌സിനെടുത്ത് ആറ് മാസത്തിന് ശേഷമാകും നേസൽ വാക്‌സിൻ ബൂസ്റ്റർ ഡോസായി നൽകുക.
Read Also : ആദ്യ ദിനം വാക്‌സിനേഷന്‍ സ്വീകരിച്ചത് 38,417 കുട്ടികള്‍; വാക്‌സിനേഷന്‍ യജ്ഞം വിജയം; വീണാ ജോർജ്
നേരത്തെ ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിൻ കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചിരുന്നു. 15 മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ കോവാക്‌സിനാണ് കുത്തിവയ്ക്കുന്നത്.
Story Highlights : nasal vaccine gets nod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here