ജനവിശ്വാസം നഷ്ടപ്പെട്ട പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി; കോണ്‍ഗ്രസ് ബിജെപിക്ക് ബദലല്ല; മുഖ്യമന്ത്രി

സിപിഐഎം ഇടുക്കി ജില്ലാ സമാപന സമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് ബിജെപിക്ക് ബദലല്ല. ബിജെപി മാറണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ബിജെപി മാറി ജനദ്രോഹ നയം തുടരുന്ന മറ്റൊരു കൂട്ടര്‍ വന്നാല്‍ പോരെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎമ്മിന്‍റെ ജനപിന്തുണയേറി. തുടര്‍ഭരണം ലഭിച്ചത് കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also : പുതുവർഷത്തിൽ കഴിച്ചാൽ ഭാഗ്യം കൊണ്ടുവരുന്ന ഭക്ഷണങ്ങൾ; അറിയാം ചില വിശ്വാസങ്ങൾ…
ചില നിക്ഷിപ്‌ത താത്പര്യക്കാർ എതിർത്താലും വികസനം നടപ്പാക്കാതിരിക്കാൻ കഴിയില്ല. കല്ല് പിഴുതെറിയുമെന്ന കെപിസിസി അധ്യക്ഷന്റെ വെല്ലുവിളിക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം കോൺഗ്രസ് അനുകൂല പരാമർശത്തില്‍ ബിനോയ് വിശ്വത്തിന് എതിരെ സിപിഐ എക്സിക്യുട്ടീവ് യോഗത്തിൽ വിമര്‍ശനമുയര്‍ന്നു. കോൺഗ്രസ് തകർന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇടതുപക്ഷത്തിന് കഴിയില്ലെന്നായിരുന്നു ബിനോയ് വിശ്വം അഭിപ്രായപ്പെട്ടത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here