Advertisement

സിൽവർ ലൈൻ പദ്ധതി; മുഖ്യമന്ത്രിയുടെ വിശദീകരണ യോഗം ഇന്ന്

January 6, 2022
Google News 1 minute Read

പ്രതിപക്ഷവുമായി നേരിട്ട് ഏറ്റുമുട്ടൽ തുടരുന്നതിനിടെ സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം – കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനുമായി ഇന്ന് എറണാകുളം ടിഡിഎം ഹാളിൽ യോ​ഗം ചേരുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

Read Also : 2022ൽ പുറപ്പെട്ട വിമാനം ലാൻഡ് ചെയ്തത് 2021ൽ!!; നടന്നത് ടൈം ട്രാവലോ??

രാവിലെ 11 മണിക്കാണ് യോ​ഗം സംഘടിപ്പിച്ചിട്ടുള്ളത്. അതേസമയം, സർവേ കല്ലുകൾ പിഴുതെറിഞ്ഞാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വീണ്ടും ആവർത്തിച്ചു. സർവേ കല്ല് പിഴുതെറിയണമെന്ന പ്രതിപക്ഷത്തിന്‍റെ ആഹ്വാനത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കല്ല് പിഴുതെറിഞ്ഞാലും നിക്ഷിപ്ത താത്പര്യക്കാര്‍ എതിര്‍ത്താലും പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Story Highlights :cm-pinarayi-vijayan-silver-line-explanation-in-kochi-today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here