Advertisement

2022ൽ പുറപ്പെട്ട വിമാനം ലാൻഡ് ചെയ്തത് 2021ൽ!!; നടന്നത് ടൈം ട്രാവലോ??

January 4, 2022
Google News 3 minutes Read

2022ൽ ടോക്കിയോയിൽ നിന്നും പുറപ്പെട്ട വിമാനം 12-മണിക്കൂർ പറന്ന് 2021ൽ അമേരിക്കയിലെ ലാസ് വെഗാസിൽ ഇറങ്ങി. ഇത് സാധ്യമാണെന്ന് തോന്നുന്നുണ്ടോ? എങ്കിൽ ഇതാണോ ടൈം ട്രാവൽ? അതിന് മുൻപ് എന്താണ് ടൈം ട്രാവൽ എന്ന് പരിശോധിക്കാം. (airplane landed 2021 explanation)

എന്താണ് ടൈം ട്രാവൽ?

സ്റ്റീഫൻ ഹോക്കിങിന്റെ സിദ്ധാന്തമനുസരിച്ച് ഒരാൾ പ്രകാശ വേഗതയിൽ സഞ്ചരിച്ചാൽ അയാൾക്ക് ഭാവിയിൽ എത്താൻ സാധിക്കും. സമയം എന്നത് ദൂരവും വേഗതയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഒരാൾ പ്രകാശവേഗതയിൽ സഞ്ചരിച്ചാൽ അയാൾക്കു വേണ്ടി സമയം മറ്റുളള വസ്തുക്കളെ അപേക്ഷിച്ചു പതുക്കെ സഞ്ചരിക്കും. അതനുസരിച്ച് ഒരാൾക്ക് ഭാവിയിലേക്ക് പോകുവാൻ സാധിക്കും. ത്രിമാന ലോകത്തിൽ രണ്ട് ബിന്ദുക്കൾക്കിടയിൽ യാത്ര ചെയ്യുന്നതുപോലെ സമയത്തിൽ രണ്ട് ബിന്ദുക്കൾക്കിടയിൽ യാത്ര ചെയാം എന്ന സാമാന്യസങ്കല്പം ആണ് ടൈം ട്രാവലിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം യാത്രകൾക്ക് സഹായിക്കുന്ന യന്ത്രങ്ങൾക്ക് പൊതുവെ ടൈം മെഷീൻ എന്ന് പറയുന്നു.
ടൈം ട്രാവലിംഗ് മുഖ്യ പ്രമേയമാക്കി നിരവധി ചലച്ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഇന്റർസ്റ്റെല്ലാർ’, സേത് ലാർണി സംവിധാനം ചെയ്ത ‘2067’ എന്നിവ അവയിൽ ചിലതാണ്.

Read Also : പലനിറങ്ങളിലുള്ള പഴവർഗങ്ങളും ആരോഗ്യവും തമ്മിൽ; റെയിൻബോ ഡയറ്റിനെപ്പറ്റി അറിയാം

വിമാന യാത്രയുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത്?

രാജ്യങ്ങൾ ചുറ്റി യാത്ര ചെയ്യുമ്പോൾ ഭൂമിയുടെ ഭ്രമണം മൂലം മണിക്കൂറുകളോ ദിവസങ്ങളോ വ്യത്യാസം വരാറുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ഇന്റർ നാഷണൽ ഡേറ്റ് ലൈൻ (IDL) ഉപയോഗിച്ചുവരുന്നു.

എന്താണ് ഇന്റർ നാഷണൽ ഡേറ്റ് ലൈൻ?

180° രേഖാംശത്തിലൂടെ നീളുന്നതും അന്താരാഷ്ട്രാംഗീകാരം ഉള്ളതുമായ ഒരു സാങ്കല്പികരേഖയാണ് ഇന്റർ നാഷണൽ ഡേറ്റ് ലൈൻ. ഈ രേഖയ്ക്കു കിഴക്കുഭാഗത്തുള്ള തീയതി പടിഞ്ഞാറുള്ളതിന് ഒരു ദിവസം മുമ്പായിരിക്കും. അതായത്, IDL നു പടിഞ്ഞാറ് പുതിയ ദിവസവും IDL നു കിഴക്ക് കഴിഞ്ഞുപോയ ദിവസവും ആയിരിക്കും. തൻമൂലം പടിഞ്ഞാറുനിന്നു കിഴക്കോട്ട് ഈ രേഖ മുറിച്ചു കടക്കുമ്പോൾ, പടിഞ്ഞാറുവശത്തുള്ള തീയതി അതിനടുത്ത ദിവസവും കിഴക്കു ഭാഗത്തെ തിയതിക്ക് മാറ്റം ഉണ്ടാകില്ല. സാൻഫ്രാൻസിസ്കോയിലുള്ള യു.എസ്.തീര സർവേ ഓഫീസിലെ പ്രൊഫ. ഡേവിഡ്സൺ ആണ് ഈ രേഖ നിർണയിച്ചത്.

24 മണിക്കൂറിൽ അരമണിക്കൂർ മാത്രമായിരിക്കും ഭൂമിയിൽ എല്ലായിടത്തും ഒരേ ദിവസം ഉണ്ടായിരിക്കുക. അതായത് ബാക്കി വരുന്ന 23.5 മണിക്കൂറും ഭൂമിയിൽ രണ്ട് ദിവസങ്ങൾ ഉണ്ടായിരിക്കുമെന്ന് സാരം.

2022 ൽ പുറപ്പെട്ട വിമാനം എങ്ങനെ 2021 ലാൻഡ് ചെയ്തു?

ഇവിടെ IDL നു പടിഞ്ഞാറുഭാഗത്തുള്ള ടോക്കിയോയിൽ അന്ന് പുതു ദിവസം ആയിരുന്നു. കൃത്യമായി പറഞ്ഞാൽ, 2022 ജനുവരി 1. ആ ദിവസം IDL നു കിഴക്കുഭാഗം ഡിസംബർ 31 ആയിരുന്നു. കാരണം, കിഴക്കുഭാഗത്ത് ജനുവരി 1 ആകുവാൻ 23.5 മണിക്കൂർ വേണം. ഈ സാഹചര്യത്തിൽ IDL നു പടിഞ്ഞാറുഭാഗത്തുനിന്ന് പുറപ്പെടുന്ന കപ്പലോ വിമാനമോ IDL ന്റെ കിഴക്കുഭാഗത്തേക്ക് സഞ്ചരിച്ചാൽ ഡിസംബർ 31ൽ ആയിരിക്കും എത്തിച്ചേരുക. ഇതുമൂലമാണ് 2022ൽ IDL ന്റെ പടിഞ്ഞാറുഭാഗത്തുള്ള ടോക്കിയോയിൽനിന്ന് പുറപ്പെട്ട വിമാനം 2021ൽ IDL ന് കിഴക്ക് ഭാഗത്തുള്ള അമേരിക്കയിലെ ലാസ് വെഗാസിൽ എത്തിച്ചേരുന്നത്.

Story Highlights : airplane landed 2021 explanation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here