സിൽവർ ലൈൻ കേരളത്തെ തുലയ്ക്കാനുള്ള പദ്ധതി : ബി കെമാൽ പാഷ

തന്നെ പൗരപ്രമുഖനായി മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടിട്ടുണ്ടാകില്ലെന്ന് ജസ്റ്റിസ് ബി കെമാൽപാഷ. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് ക്ഷണിച്ചത് മുഖ്യമന്ത്രിയുടെ വിശ്വസ്തരെ മാത്രമാണ്. സിൽവർ ലൈൻ കേരളത്തെ തുലയ്ക്കാനുള്ള പദ്ധതിയാണെന്നും വലിയ എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ പദ്ധതി നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും ബി കെമാൽപാഷ പറഞ്ഞു.
അതേസമയം സർക്കാരിന്റെ സ്വപ്ന പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം – കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനുമായി ഇന്ന് എറണാകുളം ടിഡിഎം ഹാളിൽ യോഗം ചേരുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
Read Also : കല്ല് പിഴുതെറിയൽ പ്രഖ്യാപനം; കെ സുധാകരന്റേത് നിരുത്തരവാദപരമായ ജൽപനയെന്ന് സിപിഐഎം മുഖപത്രം
രാവിലെ 11 മണിക്കാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്. അതേസമയം, സർവേ കല്ലുകൾ പിഴുതെറിഞ്ഞാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വീണ്ടും ആവർത്തിച്ചു. സർവേ കല്ല് പിഴുതെറിയണമെന്ന പ്രതിപക്ഷത്തിന്‍റെ ആഹ്വാനത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കല്ല് പിഴുതെറിഞ്ഞാലും നിക്ഷിപ്ത താത്പര്യക്കാര്‍ എതിര്‍ത്താലും പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Story Highlights : Kamal pasha on K-rail project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here