പ്രധാനമന്ത്രിയുടെ ദീര്‍ഘായുസിനായി ‘മഹാമൃത്യുഞ്ജയ് ജപം’ നടത്തി ബിജെപി നേതാക്കള്‍

സുരക്ഷാ വീഴ്ചയ്ക്കുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി പ്രാര്‍ത്ഥനയും പൂജകളുമായി ബിജെപി നേതാക്കള്‍. മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ശിവരാജ് ചൗഹാന്‍ സംസ്ഥാനത്തെ പ്രസിദ്ധമായ ഗുഫ ക്ഷേത്രത്തിലെത്തി പ്രധാനമന്ത്രിയുടെ ക്ഷേമത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറിലധികം മത പുരോഹിതന്മാരുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനകള്‍ നടത്തിയത്.
ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡ ഡല്‍ഹിയിലെ ജന്‍ധെവാലന്‍ ക്ഷേത്രത്തില്‍ മോദിയുടെ ദീര്‍ഘായുസ്സിനായി ‘മഹാമൃത്യുഞ്ജയ് ജപം’ നടത്തി. പ്രാര്‍ത്ഥനയും പൂജകളും മൂന്നുദിവസം നീണ്ടുനില്‍ക്കും. മധ്യപ്രദേശിലെ ഉജ്ജയ്‌നിലെ മഹാകലേശ്വര്‍ ജ്യോതിര്‍ലിങ്ക, ഖാന്ദ്‌വയിലെ ഓംകരേശ്വര്‍ തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലും ഡല്‍ഹിയിലെ ജന്‍ദേവാല ക്ഷേത്രത്തിലും പ്രാര്‍ത്ഥനകള്‍ നടന്നു. ഉജ്ജയ്‌നില്‍ ബിജെപി പ്രസിഡന്റ് വിഡി ശര്‍മ പ്രാര്‍ത്ഥിക്കുന്നതിന്റെ വിഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
Madhya Pradesh Chief Minister Shivraj Singh Chouhan performs special prayers for the long life of Prime Minister Narendra Modi at the Gufa temple in Bhopal pic.twitter.com/FHphfxhE4Y
— ANI (@ANI) January 6, 2022
ഇന്നലെയാണ് പഞ്ചാബിലെ ഫിറോസ്പൂര്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹനത്തിന് വലിയ സുരക്ഷാ വീഴ്ചയുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടുകൂടിയായിരുന്നു ഫിറോസ്പൂരില്‍ റാലി. 12.45ഓടെ പ്രധാനമന്ത്രി ബട്ടിണ്ട വിമാനത്താവളത്തിലെത്തി. ദേശീയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിക്കലായിരുന്നു നിശ്ചയിച്ചിരുന്ന ആദ്യ പദ്ധതി. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഏറെ നേരം കാത്തിരുന്ന ശേഷം യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു. രക്തസാക്ഷി മണ്ഡപത്തിന് 30 കിലോമീറ്റര്‍ അകലെ വെച്ച് പ്രതിഷേധക്കാര്‍ വാഹനവ്യൂഹത്തിന് മുന്നിലെ വാഹനം തടഞ്ഞു. തുടര്‍ന്ന് പ്രധാമന്ത്രി 20 മിനിറ്റോളം ഓവര്‍ബ്രിഡ്ജില്‍ കുടുങ്ങി. സുരക്ഷാ വീഴ്ചയുണ്ടായതോടെ പരിപാടികള്‍ നിര്‍ത്തലാക്കി ബട്ടിണ്ട വിമാനത്താവളത്തിലേക്ക് തിരിച്ച പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസമുയര്‍ത്തിയാണ് മടങ്ങിയത്.
Story Highlights : naredra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here