കുഞ്ഞിനെ മോഷ്ടിച്ച സംഭവം; പ്രതിയുടെ പരാതിയില്‍ കാമുകന്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റ്. കുഞ്ഞിനെ കൊണ്ടുപോകാന്‍ ശ്രമിച്ച നീതുവില്‍ നിന്ന് പണം തട്ടിയ കേസില്‍ സുഹൃത്ത് ഇബ്രാഹിം ബാദുഷയാണ് അറസ്റ്റിലായത്. നീതുവിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി. വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെന്നതാണ് പരാതി. പ്രതിയെ നാളെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കും. പരാതിക്കാരിയെയും മകനെയും ഇബ്രാഹിം ബാദുഷ മര്‍ദിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് ഇന്നലെ നീതു നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് പുതിയ സംഭവങ്ങളിലേക്കെത്തിയത്. ഇബ്രാഹിം ബാദുഷയ്‌ക്കൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് നീതു പൊലീസിനോട് പറഞ്ഞിരുന്നു. ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്. അതേസമയം കുട്ടിയെ തട്ടിയെടുത്തതുമായി ഇബ്രാഹിം ബാദുഷയ്ക്ക് ബന്ധമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കളമശേരിയിലെ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തില്‍ ജോലി ചെയുന്ന വ്യക്തിയാണ് നീതു. രണ്ടു വര്‍ഷമായി ഇവര്‍ ഇബ്രാഹിം ബാദുഷയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ സുഹൃത്ത് കല്യാണത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചു. ഇത് തടയുന്നതിന് വേണ്ടി ഈ ബന്ധം തുടരുന്നതിനും വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
Read Also : കോട്ടയത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
നീതു നേരത്തെ ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഗര്‍ഭം അലസിപ്പോയി. ഇക്കാര്യം കാമുകനെ അറിയിച്ചിരുന്നില്ല. താന്‍ പ്രസവിച്ച കുഞ്ഞെന്ന വ്യാജേനെ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കാണിച്ച് ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം തുടരുകയായിരുന്നു നീതുവിന്റെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. തനിക്ക് കുഞ്ഞായെന്ന് കാമുകനെ വീഡിയോ കോള്‍ വിളിച്ച് നീതു കാണിച്ചു കൊടുത്തു. കുഞ്ഞിനെ തിരികെ കൊടുക്കാന്‍ നീതു തീരുമാനിച്ചിരുന്നില്ല. കുട്ടിയെ സ്വന്തം കുട്ടിയായി വളര്‍ത്താനായിരുന്നു ശ്രമം.
Story Highlights : ibrahim badusha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here