കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിൽ കാമുകന് പങ്കില്ല; നീതുവിന്റെ ലക്ഷ്യം ഇബ്രാഹിമുമൊത്തുള്ള ബന്ധം തുടരാൻ

കോട്ടയെ മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടികൊണ്ടുപോയ കേസിൽ കാമുകന് പങ്കില്ലെന്ന് കോട്ടയെ എസ്പി ഡി.ശിൽപ. നീതു തനിച്ചാണ് കൃത്യം നടത്തിയത്. കാമുകൻ ഇബ്രാഹിം ബാദുഷയുമൊത്തുള്ള ബന്ധം തുടരുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. ( kottayam sp about neethu )
കളമശേരിയിലെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിൽ ജോലി ചെയുന്ന വ്യക്തിയാണ് നീതു. രണ്ടു വർഷമായി ഇവർ ഇബ്രാഹിം ബാദുഷയുമായി പ്രണയത്തിലായിരുന്നു. എന്നാൽ സുഹൃത്ത് കല്യാണത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചു. ഇത് തടയുന്നതിന് വേണ്ടി ഈ ബന്ധം തുടരുന്നതിനും വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
നീതു നേരത്തെ ഗർഭിണിയായിരുന്നു. എന്നാൽ ഗർഭം അലസിപ്പോയി. ഇക്കാര്യം കാമുകനെ അറിയിച്ചിരുന്നില്ല. താൻ പ്രസവിച്ച കുഞ്ഞെന്ന വ്യാജേനെ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കാണിച്ച് ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം തുടരുകയായിരുന്നു നീതുവിന്റെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. തനിക്ക് കുഞ്ഞായെന്ന് കാമുകനെ വീഡിയോ കോൾ വിളിച്ച് നീതു കാണിച്ചു കൊടുത്തു. കുഞ്ഞിനെ തിരികെ കൊടുക്കാൻ നീതു തീരുമാനിച്ചിരുന്നില്ല. കുട്ടിയെ സ്വന്തം കുട്ടിയായി വളർത്താനായിരുന്നു ശ്രമം.
Read Also : നീതുവും ഇബ്രാഹിം ബാദുഷയും സൗഹൃദത്തിലായത് ടിക്‌ടോക്കിലൂടെ; തട്ടിക്കൊണ്ടുപോകൽ വാർത്തയിൽ നാട്ടുകാർക്ക് ഞെട്ടൽ
നീതു കോട്ടയത്ത് പഠിച്ചിരുന്ന വ്യക്തിയാണ്. അതുകൊണ്ട് സ്ഥലം കൃത്യമായി അറിയാം. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിനു നഴ്‌സിന്റെ വസ്ത്രം ഉൾപ്പടെ ഇവർ വാങ്ങി സൂക്ഷിച്ചിരുവെന്നും ആശുപത്രിയിൽ നേരത്തെ എത്തി സ്ഥിഗതികൾ നീരിക്ഷിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോകൽ കേസിൽ കാമുകന് പങ്കില്ലെങ്കിലും ഇബ്രാഹിം ബോദുഷയ്‌ക്കെതിരെ മറ്റൊരു കേസ് എടുത്തിട്ടുണ്ട്.ഇയാൾ നീതുവിൽ നിന്നും പണം തട്ടിയിട്ടുണ്ട്. ഈ സംഭവത്തിലാണ് ഇബ്രാഹിമിനെതിരെ പൊലീസ് കേസെടുത്തത്.
അതേസമയം, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നീതുവിനെ പിടികൂടാൻ സാധിച്ചതെന്ന് എസ്പി ഡി.ശിൽപ പറഞ്ഞു.
Story Highlights : kottayam sp about neethu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here