അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവം; അമ്മ അറസ്റ്റിൽ

ഇടുക്കി ശാന്തൻപാറയിൽ അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയെന്ന് പൊലീസ് വ്യക്തമാക്കി. അമ്മയെ നാളെ കോടതിയിൽ ഹാജരാക്കും.
രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടായത്. ശാന്തൻപാറ പേത്തൊട്ടി സ്വദേശി അബിനേഷിനാണ് പൊള്ളലേറ്റത്. പറയാതെ മുറ്റത്തേക്കിറങ്ങി എന്നതാണ് അമ്മ കുട്ടിയെ പൊള്ളിക്കാൻ കാരണമായി പൊലീസ് പറയുന്നത്. കുട്ടിയുടെ രണ്ടു കാലിന്റെയും ഉള്ളം കാലിലാണ് പൊള്ളലേൽപ്പിച്ചത്. ഇടുപ്പിലും പൊള്ളൽ ഏൽപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ പരുക്ക് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…
ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ പരിശോധനയിൽ കാലിൽ സാരമായ പൊള്ളലേൽക്കുകയും പഴുപ്പ് ബാധിക്കുകയും ചെയ്തതായ് കണ്ടെത്തി.ഇതിനെ തുടർന്ന് കുട്ടിയെ വിദഗ്ധ ചികിൽസയ്ക്കായ് അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ അമ്മ ഭുവനക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ശാന്തമ്പാറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Story Highlights : The mother who attacked the child was arrested idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here