എസ്പി ചൈത്രാ തെരേസാ ജോണിന്റെ പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫെൽ

എസ്പി ചൈത്രാ തെരേസാ ജോണിന്റെ പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫെൽ. എസ്പിയുടെ കുടുംബ ചിത്രങ്ങൾ വരെ ഉപയോഗിച്ചാണ് വ്യാജ പ്രൊഫൈൽ തയാറാക്കിയിരിക്കുന്നത്. ( chaithra teresa john fake fb profile )
റെയിൽവേ എസ്പിയായ ചൈത്ര തെരേസ ജോണിന്റെ വ്യാജ പ്രൊഫൈലിൽ ആർ ശ്രീലേഖ ഐപിഎസിന്റെ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഇത് സംബന്ധിച്ച് കോഴിക്കോട് സൈബർ സെല്ലിന് എസ്പി ചൈത്ര തെരേസ ജോൺ പരാതി നൽകിയിരുന്നു. എന്നാൽ പ്രൊഫൈൽ ഇപ്പോഴും സജീവമാണെന്നാണ് കണ്ടെത്തൽ.
Read Also : സിപിഎം സംസ്ഥാന കമ്മിറ്റി; ചൈത്ര തെരേസ ജോണിന്റെ നടപടി കമ്മറ്റി ചര്‍ച്ച ചെയ്യും
ആർ ശ്രീലേഖയുടെ പേരും ചൈത്രയുടെ പേരും ഉപയോഗിച്ചുള്ള പ്രൊഫൈലിൽ 3500 ലധികം മലയാളികൾ സുഹൃത്തുക്കളായുണ്ട്. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരുടെ പേര് ഉപയോഗിച്ച് പണം തട്ടുന്ന സംഘം ഫേസ്ബുക്കിൽ വീണ്ടും സജീവമായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
Story Highlights : chaithra teresa john fake fb profile
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here