സിൽവർ ലൈൻ; മുഖ്യമന്ത്രി കമ്മിഷനിൽ ഡോക്ടറേറ്റ് നേടിയ ആൾ: കെ.സുധാകരൻ

സിൽവർ ലൈൻ പദ്ധതി ജീവൻ മരണ വിഷയമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രി കമ്മിഷനിൽ ഡോക്ടറേറ്റ് നേടിയ ആളാണെന്ന് കെ സുധാകരൻ പറഞ്ഞു. സിൽവർ ലൈന് എതിരെയുള്ള നിയമപോരാട്ടത്തിന് കോൺഗ്രസ് പിന്തുണ നൽകും. അപാതകളില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ പദ്ധതിയെ ഇരുകൈയും നീട്ടി സ്വീകരിക്കും. പദ്ധതിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ശക്തമായ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും മറുപടി നൽകാം. എന്നാൽ എം വി ജയരാജന് മറുപടി പറഞ്ഞ് തരം താഴാനില്ലെന്ന് കെ സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം കെ-റെയിലിൻ്റെ കല്ലിളക്കിയാല്‍ പല്ലു പോകുമെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ഗൗനിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതുപോലുള്ള കടലാസ് പുലികള്‍ ബഹളമുണ്ടാക്കിയാല്‍ അതിന് മുന്നില്‍ യു.ഡി.എഫ് തോറ്റുകൊടുക്കില്ല. ആളുകളുടെ പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും വെട്ടലുമാണണ് സി.പി.ഐ.എമ്മിന്റെ പ്രധാന പണിയെന്നും അദ്ദേഹം പറഞ്ഞു.
Read Also :കെ റെയിൽ നടപടിയെ പിന്തുണച്ച് ഇന്ത്യൻ റെയിൽവേ
ഇതിനിടെ സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കക്ഷി രാഷ്ട്രീയത്തിന് അതീതമായി വികസനത്തെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷിപ്ത താല്പര്യങ്ങൾക്ക് വഴങ്ങില്ല. വിമർശകർക്ക് വികസനത്തിലൂടെ മറുപടി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : K Sudhakaran on k-rail project , Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here