Advertisement

നെയ്യാറ്റിൻകരയിൽ വീണ്ടും ഗുണ്ടാ ആക്രമണം; പിന്നിൽ ഡാൻസർ വിഷ്ണുവെന്ന് സൂചന

January 8, 2022
Google News 1 minute Read

നെയ്യാറ്റിൻകരയിൽ വീണ്ടും ഗുണ്ടാ ആക്രമണം. ആറാലുമ്മൂട്ടിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ വെട്ടിപ്പരുക്കേൽപ്പിച്ചു. ആറാലുമ്മൂട് സ്വദേശി ഷാജഹാനാണ് വെട്ടേറ്റത്. ഷാജഹാൻ്റെ തലയിലും കൈകളിലും ഗുണ്ടാ സംഘം വെട്ടി പരുക്കേല്പിച്ചു. കുപ്രസിദ്ധ ഗുണ്ട ഡാൻസർ വിഷ്ണുവും കൂട്ടാളി സൈദും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രിയും നെയ്യാറ്റിൻകരയിൽ ​ഗുണ്ടാ ആക്രമണമുണ്ടായിരുന്നു. നെയ്യാറ്റിൻകര ധനുവച്ചപുരത്ത് വീടുകയറിയാണ് ഗുണ്ടാസംഘത്തിന്റെ ആക്രമിച്ചത്. ആക്രമണത്തിൽ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റിരുന്നു.

Story Highlights : neyyattinkara goonda attack again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here