രാജ്യത്ത് 1,59,632 പേർക്ക് കൊവിഡ്, പോസിറ്റീവ് നിരക്ക് 10.21%; യോഗം വിളിച്ച് പ്രധാനമന്ത്രി

ഇന്ത്യയിൽ 1,59,632 പേർക്ക് കൂടി കൊവിഡ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10.21%. സജീവ കേസുകളുടെ എണ്ണം 5,90,611 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 327 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4,83,790 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,863 പേർ രോഗമുക്തി നേടി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,44,53,603 ആണ്. രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 3,623 ആണ്. നിലവിൽ 27 സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അതിവേഗം പടരുന്ന വേരിയന്റ് ബാധിച്ചിട്ടുണ്ട്. 1,409 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരയോഗം വിളിച്ചു. രാജ്യത്തിൻ്റെ നിലവിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും. ആവശ്യ നടപടികൾ കൈക്കൊള്ളാൻ യോഗത്തിൽ നിർദ്ദേശം നൽകിയേക്കും. വൈകീട്ട് 4.30നാണ് യോഗം ചേരുക.
Story Highlights : covid cases in india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here