Advertisement

തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ

January 9, 2022
Google News 2 minutes Read
lockdown declared in TN

തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മറ്റ് നിയന്ത്രണങ്ങൾക്കൊപ്പം സർക്കാർ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇന്ന് അനുമതിയുള്ളത്. ( lockdown declared in TN )

പൊതു ഗതാഗത സംവിധാനങ്ങളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമടക്കം പ്രവർത്തിക്കില്ല. സബർബൻ തീവണ്ടികൾ അൻപത് ശതമാനം സർവീസ് നടത്തും. വിവാഹം, പരീക്ഷകൾ എന്നിവയ്ക്കും അനുമതിയുണ്ട്. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read Also : ഒമിക്രോൺ വകഭേദം ; ലോക്ഡൗൺ പരിഗണനയിൽ ഇല്ലെന്ന് ആരോഗ്യമന്ത്രാലയം

ഇതിനിടെ സംസ്ഥാനത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്നലെ പതിനായിരം കടന്നു. 24 മണിക്കൂറിൽ 10978 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചെന്നൈയിൽ മാത്രം 5098 പേർക്ക് രോഗം കണ്ടെത്തി. 74 പേർക്ക് കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 195 ആയി.

Story Highlights : lockdown declared in TN

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here