അഞ്ച് സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുൽ ഗാന്ധിക്ക് : കെ.സി വേണുഗോപാൽ

അഞ്ച് സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുൽ ഗാന്ധിക്ക് തന്നെയെന്ന് കെ.സി.വേണുഗോപാൽ. ഉചിതമായ സമയത്ത് രാഹുൽ പ്രചരണത്തിനെത്തും. രാഹുലിന്റെ വിദേശയാത്ര അനാവശ്യവിവാദമാണെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി. ( rahul gandhi leads election says kc venugopal )
അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഉത്തർപ്രദേശിൽ മികച്ച തെരഞ്ഞെടുപ്പ് പ്രവർത്തനം കോൺഗ്രസ് നടത്തുന്നുണ്ട്.
പ്രിയങ്ക ഗാന്ധിയുടെ ശക്തമായ നേതൃത്വം യു.പിയിലുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ബി.ജെ.പി ഇതര കക്ഷികളുമായുള്ള സഖ്യസാധ്യതകൾ തുറന്നു കിടക്കുകയാണെങ്കിലും ആർക്കും കീഴടങ്ങിക്കൊണ്ടുള്ള സഖ്യമില്ലെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.
Read Also : ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ്: ഹിന്ദുത്വത്തിലൂന്നിയാകും ബിജെപി പ്രചാരണമെന്ന് മഹേഷ് ശർമ്മ എം.പി
പഞ്ചാബിൽ പ്രധാനമന്ത്രി സുരക്ഷ വീഴ്ചയെ രാഷ്ട്രീയവത്കരിച്ചത് ജനങ്ങൾ തിരിച്ചറിയുമെന്നും ഗോവയിലെ പാഠം ഉൾക്കൊണ്ടുകൊണ്ടായിരിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥി നിർണയമെന്നും കെ.സിവേണുഗോപാൽ കൂട്ടിച്ചേർത്തു.
Story Highlights : rahul gandhi leads election says kc venugopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here