‘സുള്ളി ഡീൽസ്’ ആപ്പിൻ്റെ സൂത്രധാരൻ അറസ്റ്റിൽ

‘സുള്ളി ഡീൽസ്’ മൊബൈൽ ആപ്ലിക്കേഷൻ്റെ മുഖ്യ സൂത്രധാരൻ ഇൻഡോറിൽ അറസ്റ്റിൽ. മധ്യപ്രദേശിലെ ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുന്ന ഓംകരേശ്വർ താക്കൂർ (25) എന്നയാളാണ് അറസ്റ്റിലായത്. ഡൽഹി പൊലീസിൻ്റെ സ്‌പെഷ്യൽ സെല്ലാണ് ഇക്കാര്യം അറിയിച്ചത്.
സുള്ളി ഡീൽസ് ആപ്പ് കേസിലെ ആദ്യ അറസ്റ്റാണിത്. ‘സുള്ളി ഡീല്‍സ്’ എന്ന ആപ്പിലാണ് മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ വച്ചുകൊണ്ട് വില്‍പനയ്ക്ക് എന്ന് പരസ്യം ചെയ്തിരിക്കുന്നത്. ട്വിറ്ററിൽ ഗ്രൂപ്പുണ്ടാക്കി മുസ്ലീം അപകീർത്തിപ്പെടുത്താനും ശ്രമം നടത്തിയിരുന്നു. ‘ബുള്ളി ബായ്’ കേസുമായി ബന്ധപ്പെട്ട പുതിയ വിവാദം മുതൽ ‘സുള്ളി ഡീല്‍സും’ വാർത്തകളിൽ നിറഞ്ഞു.
ഓപൺ സോഴ്സ് പ്ലാറ്റ്ഫോമായ ജിറ്റ്ഹബ് വഴിയുള്ള ആപ്പാണിത്. മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, കലാകാരികള്‍, ഗവേഷകര്‍ തുടങ്ങിയ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങളാണ് ആപ്പ് ദുരുപയോഗം ചെയ്തിരിക്കുന്നത്.
Story Highlights : sulli-deals-app-mastermind-arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here