തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ സംഘർഷം
തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ സംഘർഷം. പ്രവർത്തകരും നേതാക്കളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചു വിട്ടതിനെ തുടർന്നുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർ പരസ്പരം കസേരകളെടുത്ത് മർദിക്കുന്ന സാഹചര്യമുണ്ടായി.
Read Also :ദേശീയ തലത്തിൽ സി പി ഐ എം – കോൺഗ്രസ് സഹകരണം; കേന്ദ്ര കമ്മറ്റിയിലും ബംഗാൾ നേതാക്കൾ എതിർപ്പ് അറിയിച്ചു
ഇതിനിടെ തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം നടക്കുന്നതറിഞ്ഞ് മാധ്യമപ്രവർത്തകർ അവിടെ എത്തിയിരുന്നു. പക്ഷെ ഇത്തരത്തിലുള്ള സംഘർഷത്തിലേക്ക് പോയപ്പോൾ ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകരെ ബലമായി പുറത്തിറക്കി.അതിനുശേഷം വിവരമറിഞ്ഞ് പൊലീസ് എത്തുകയായിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് സാഹചര്യം ശാന്തമാക്കി.
Story Highlights : Thiruvalla congress committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here