ദേശീയ തലത്തിൽ സി പി ഐ എം – കോൺഗ്രസ് സഹകരണം; കേന്ദ്ര കമ്മറ്റിയിലും ബംഗാൾ നേതാക്കൾ എതിർപ്പ് അറിയിച്ചു

ദേശീയ തലത്തിൽ സി പി ഐ എം – കോൺഗ്രസ് സഹകരണത്തിൽ കേന്ദ്ര കമ്മിയറ്റിയിലും എതിർപ്പറിയിച്ച് ബംഗാളിലെ നേതാക്കൾ. കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായ പരിധി 75 ആക്കുന്നതിലും ബംഗാൾ നേതാക്കൾക്ക് ഭിന്നാഭിപ്രായമാണ് ഉള്ളത്. മുതിർന്ന നേതാക്കൾക്ക് ഇളവുകൾ വേണമെന്നാണ് ആവശ്യം. മുതിർന്ന നേതാക്കളുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.
കേന്ദ്ര കമ്മിറ്റിയിൽ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയ രേഖയിലുള്ള ചർച്ചകൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തന്നെ പൂർത്തിയായിട്ടുണ്ട്. ഇന്ന് നടക്കാനുള്ളത് ഇതുമായി ബന്ധപ്പെട്ട ഭേദഗതികൾ സംബന്ധിച്ചുള്ള ചർച്ചകളും, വോട്ടെടുപ്പ് ആവശ്യമാണെങ്കിൽ അതുമാണ്. എന്തായാലും ഈ രണ്ട് ദിവസങ്ങളിലായി നടന്ന ചർച്ചകളിൽ ഭൂരിഭാഗം അംഗങ്ങളും പോളിറ്റ് ബ്യുറോ മുന്നോട്ട് വച്ച കരട് രേഖയെ പിന്തുണയ്ക്കുന്ന തരത്തിലാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. എന്നാൽ ബംഗാളിൽ നിന്നുള്ള നേതാക്കൾ നേരത്തെ ഉന്നയിച്ച അതെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ്.
Read Also : മലപ്പുറത്ത് സിപിഐഎം-കോൺഗ്രസ് സംഘർഷം; ഡിവൈഎഫ്ഐ പ്രവർത്തകനും കോൺഗ്രസ് പ്രവർത്തകർക്കും പരുക്ക്
കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ട് ദേശീയ തലത്തിൽ ബി ജെ പിക്ക് എതിരായി ഒരു ബദൽ രൂപീകരിക്കാൻ ആകില്ലെന്നാണ് ബംഗാൾ ഘടകം അഭിപ്രായപ്പെട്ടത്. ബി ജെ പി ക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. അത്തരത്തിലുള്ള സാഹചര്യത്തിൽ കോൺഗ്രസിനെ ഒഴിവാക്കിയ ഒരു ബദൽ ദേശീയ തലത്തിൽ പ്രായോഗീകമല്ലെന്ന നിലപാടിൽ ബംഗാൾ നേതാക്കൾ ഉറച്ചു നിൽക്കുകയാണ്.
Read Also : CPI (M) -Congress cooperation at the national level
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here