പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

പത്തനംതിട്ട നഗരത്തിൽ കുറച്ചുസമയം മുൻപാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രകടനം ആരംഭിച്ചത്. സെൻട്രൽ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം അബാൻ ജംഗ്ഷനിൽ എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ മറ്റൊരു പ്രതിഷേധത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇന്ന് ഉച്ച മുതൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ കെഎസ്‌യുവിൻ്റെ കൊടിയും കൊടിമരങ്ങളുമൊക്കെ നശിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം നടത്താനാണ് കോൺഗ്രസ് പ്രവർത്തകർ ഒത്തുകൂടിയത്. ഇരു കൂട്ടർക്കുമിടെയാണ് സംഘർഷമുണ്ടായത്.
മലപ്പുറത്ത് ഡിവൈഎഫ്ഐ മാർച്ചിനിടെ കയ്യാങ്കളി
മലപ്പുറത്ത് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനിടെ കയ്യാങ്കളി. കെ സുധാകരൻ പങ്കെടുക്കുന്ന പരിപാടിയ്ക്ക് സമീപത്തുകൂടി കടന്നുപോകുമ്പോഴാണ് സംഭവമുണ്ടായത്.
മലപ്പുറം ടൗൺ ഹാളിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ മേഖലാ കൺവെൻഷൻ നടക്കുകയാണ്. കെ സുധാകരനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഇതിനു മുന്നിലാണ് സംഘർഷം. വേദിയിലേക്ക് കയറാൻ ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിക്കുകയും യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർ അതിനെ പ്രതിരോധിക്കുകയുമായിരുന്നു.
Story Highlights : dyfi youth congress spat pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here