രാഷ്ട്രീയ വൈരാഗ്യത്തിൽ കൊലപാതകം; മുൻ എംപിയും മകളും അടക്കം 6 പേർ പിടിയിൽ

രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് മുൻ ചെയർമാനെ കൊലപ്പെടുത്തിയ 6 പേർ പിടിയിൽ. മുൻ എംപിയും മകളും അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലാണ് സംഭവം.
ജനുവരി നാല് രാത്രിയാണ് തുളസിപ്പൂർ മുൻ ചെയർമാൻ ഫിറോസ് ഖാൻ പപ്പു വെട്ടേറ്റ് കൊല്ലപ്പെടുന്നത്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മെറാജുസ് ഹസ്, മെഹറൂസ് എന്നീ രണ്ട് പേരെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തു. ഇതിനു ശേഷമാണ് സമാജ്‌വാദി പാർട്ടിയുടെ ബാൽറാംപൂർ എംപി റിസ്‌വാൻ സാഹിർ, റിസ്‌വാൻ്റെ മകൾ സേബ, മകളുടെ ഭർത്താവ് റമീസ് എന്നിവരെ പിടികൂടിയത്. ഇവർക്കൊപ്പം ഒരാൾ കൂടി അറസ്റ്റിലായിട്ടുണ്ട്.
പപ്പുവിൻ്റെ ജനസമ്മതി ഉയരുന്നതും രാഷ്ട്രീയ വൈരാഗ്യവും കാരണമാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. തുളസിപൂരിൽ സീറ്റ് നൽകണമെന്ന് ഇയാൾ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സേബയ്ക്കും ഇവിടെ മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നു. ഇതോടെ പപ്പുവിനെ ഒഴിവാക്കാൻ ഇവർ സംഘം ചേർന്ന് അയാളെ കൊലപ്പെടുത്തുകയായിരുന്നു.
Story Highlights : Former MP Daughter Murder UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here