സാനിറ്റൈസർ കൊണ്ട് കൈകഴുകി മാസ്ക് വച്ച് വിക്കറ്റാഘോഷം; വൈറൽ വിഡിയോ

വളരെ വ്യത്യസ്തമായ ഒരു വിക്കറ്റാഘോഷം ശ്രദ്ധേയമാകുന്നു. ബിഗ് ബാഷ് ലീഗിൽ പാക് പേസർ ഹാരിസ് റൗഫിൻ്റെ വിക്കറ്റാഘോഷമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകുന്നതായി കാണിച്ച് മാസ്ക് വച്ചാണ് റൗഫ് തൻ്റെ വിക്കറ്റ് വേട്ട ആഘോഷിച്ചത്. സ്കൈ സ്പോർട്സ് ക്രിക്കറ്റ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ വിഡിയോ പങ്കുവച്ചു.
മെൽബൺ സ്റ്റാഴ്സിൻ്റെ താരമാണ് ഹാരിസ് റൗഫ്. പെർത്ത് സ്കോർച്ചേഴ്സുമായുള്ള മത്സരത്തിൽ ഓപ്പണർ കർട്ടിസ് പീറ്റേഴ്സണെ പുറത്താക്കിയാണ് റൗഫ് ഇത്തരത്തിൽ ആഘോഷിച്ചത്. മത്സരത്തിൽ റൗഫ് രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും മെൽബൺ സ്റ്റാഴ്സ് 47 റൺസിനു പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത പെർത്ത് 3 വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടി. മറുപടിയിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 149 റൺസെടുക്കാനേ മെൽബണു സാധിച്ചുള്ളൂ.
Story Highlights : Haris Rauf wicket celebration viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here