ധീരജ് രാജേന്ദ്രൻ്റെ പോസ്റ്റുമോർട്ടം ഇന്ന്, പ്രതിയെ കോടതിയിൽ ഹാജരാക്കും

ഇടുക്കി പൈനാവ് ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളജിൽ കുത്തേറ്റ് മരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. പൊലീസ് സർജൻ്റെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളജിൽ വെച്ചാണ് പോസ്റ്റ്മോർട്ടം നടക്കുക. അതിനുശേഷം സിപിഐഎം ഇടുക്കി ജില്ലാ ഓഫീസിൽ പൊതുദർശനം ഉണ്ടാകും.
തുടർന്ന് വിലാപയാത്രയായി മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും. എറണാകുളത്ത് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
അതേസമയം ഇന്നലെ പിടിയിലായ പ്രതി നിഖിൽ പൈലി കുറ്റം സമ്മതിച്ചു. ഇയാളെ ഇടുക്കി പൊലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്. നിഖിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. ജില്ലയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
Story Highlights : idukki-student-murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here