പുതുപ്പെരിയാരം ഇരട്ടക്കൊല: കൊലയിലേക്ക് നയിച്ചത് സംശയ രോഗം; നിർണായക വിവരങ്ങൾ 24ന്

പുതുപ്പെരിയാരം ഇരട്ടക്കൊലയിൽ നിർണായക വിവരങ്ങൾ ട്വന്റിഫോറിന്. ദമ്പതികളുടേത് അരുംകൊലയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊലയിലേക്ക് നയിച്ചത് സംശയ രോഗമെന്ന് കണ്ടെത്തൽ. മാതാപിതാക്കളെയും ഇയാൾ കണ്ടത് സംശയത്തോടെയാണ്. ഇയാൾ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും പൊലീസ് പറയുന്നു. ( puthuperiyaram murder details )
കൊലപാതകം നടന്ന ദിവസം രാവിലെ അമ്മ വെള്ളം ചോദിച്ചതിനെ തുടർന്ന് തർക്കമുണ്ടായി. അടുക്കളയിൽ നിന്ന് കൊണ്ടുവന്ന അരിവാളും കൊടുവാളും ഉപയോഗിച്ച് അമ്മയെ വെട്ടിവീഴ്ത്തി. കൈകളിലും കഴുത്തിലും തലയിലും കവിളിലും വെട്ടി.
ദേവിയുടെ ശരീരത്തിൽ 33 വെട്ടുകളുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നടുവിന് പരുക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ നിലവിളിച്ചതിനെ തുടർന്ന് ചന്ദ്രനെയും വെട്ടി. ചന്ദ്രന്റെ ശരീരത്തിൽ 26 വെട്ടുകളേറ്റു. ഇരുവരും പിടയുമ്പോൾ ഇയാൾ മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചു.
Read Also : വൃദ്ധ ദമ്പതികളുടെ കൊലപാതകം: മകൻ സനൽ പിടിയിൽ
കൊലയ്ക്ക് ശേഷം ഇയാൾ രക്തം കഴുകിക്കളഞ്ഞത് അച്ഛൻ കിടന്ന മുറിയിലാണ്. ഇതിന് ശേഷം അമ്മയുടെ മൃതദേഹത്തിനടത്തിരുന്ന് ആപ്പിൾ കഴിച്ചുവെന്നും മൊഴിയുണ്ട്. ചോദ്യം ചെയ്യൽ ഘട്ടത്തിൽ ഇയാൾ പ്രതികരിച്ചത് കുറ്റബോധമില്ലാതെയാണെന്ന് പൊലീസ് പറയുന്നു.
Story Highlights : puthuperiyaram murder details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here