Advertisement

വാഷിംഗ്ടൺ സുന്ദറിനു കൊവിഡ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര നഷ്ടമാവും

January 11, 2022
Google News 1 minute Read

തമിഴ്നാട് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനു കൊവിഡ്. ഇതോടെ താരത്തിന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര നഷ്ടമാവും. രണ്ട് ദിവസം മുൻപ് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ച താരം നിലവിൽ ഐസൊലേഷനിലാണ്. പരുക്കേറ്റതിനെ തുടർന്ന് ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ വാഷിംഗ്ടണിനു സാധിച്ചിരുന്നില്ല. പരുക്കിൽ നിന്ന് മുക്തനായ താരം വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചു. ഇതിനു ശേഷമാണ് വാഷിംഗ്ടണിനെ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയത്.

ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര 23ന് അവസാനിക്കും. കെഎൽ രാഹുലാണ് ടീം ക്യാപ്റ്റൻ. പരുക്ക് കാരണം രോഹിത്തിന് ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. ഇപ്പോൾ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിചരണത്തിലുള്ള താരം പൂർണ കായികക്ഷമത വീണ്ടെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെ ക്യാപ്റ്റനാക്കിയത്.

ജസ്പ്രിത് ബുമ്രയാണ് ടീമിന്റെ ഉപനായകൻ. വെറ്ററൻ ഓപ്പണർ ശിഖർ ധവാനെ ടീമിലേക്ക് തിരിച്ചുവിളിച്ചു. വെങ്കടേഷ് അയ്യർ, ഋതുരാജ് ഗെയ്കവാദ് എന്നിവരും ഏകദിന ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. രോഹിത് ശർമ പരുക്കേറ്റ് പുറത്തായ സാഹചര്യത്തിലാണിത്. മുൻ ക്യാപ്റ്റൻ വിരാട് കോലിയും ടീമിലുണ്ട്. വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനമാണ് ഋതുരാജിനും വെങ്കടേഷിനും തു്ണയായത്.

ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് പകരമാണ് വെങ്കടേഷിനെ ടീമിലെടുത്തത്. ഇഷാൻ കിഷനും റിഷഭ് പന്തുമാണ് വിക്കറ്റ് കീപ്പർമാർ. സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തി.

ഇന്ത്യൻ ടീം: കെഎൽ രാഹുൽ, ശിഖർ ധവാൻ, ഋതുരാജ് ഗെയ്കവാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കടേഷ് അയ്യർ, റിഷഭ് പന്ത്, ഇഷാൻ കിഷൻ, യൂസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, ഷാർദുൽ ഠാക്കൂർ, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹർ.

Story Highlights : washington sundar covid positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here