സിൽവർ ലൈനിന് കേന്ദ്രാനുമതി; ജപ്പാൻ ബാങ്കിന്റെ പിന്തുണയുണ്ട്: മുഖ്യമന്ത്രി

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ ഐ ഐ ബി,കെ എഫ് ഡബ്ള്യുബി,എ ഡി ബി എന്നിവയുമായി ചർച്ച പൂർത്തിയാക്കി. വായ്പയ്ക്ക് നീതി അയോഗിന്റേയും കേന്ദ്ര-ധന റെയിൽ മന്ത്രാലയങ്ങളുടെയും അംഗീകാരമുണ്ടെന്നും ഒപ്പം ജപ്പാൻ ബാങ്കിന്റെ പിന്തുണയും സിൽവർ ലൈൻ പദ്ധതിക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിനിടെ സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കൽ ആരംഭിക്കാൻ സമയം ആയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹ മന്ത്രി റാവു സാഹിബ് പട്ടീൽ ദാൻവേ നേരത്തെ അറിയിച്ചിരുന്നു. കെ. മുരളീധരൻ എം. പി പാർലിമെന്റിൽ ശൂന്യ വേളയിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായായിരുന്നു മന്ത്രിയുടെ പ്രസ്താവന.
Read Also :സില്‍വര്‍ലൈന്‍; കാര്യങ്ങൾ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്തൻ’; സീതാറാം യെച്ചൂരി
അതേസമയം സിൽവർ ലൈൻ സ്ഥലം ഏറ്റെടുപ്പ് ചോദ്യം ചെയ്തു കൂടുതൽ ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ .സാമൂഹികഘാത പഠനം പൂർത്തിയാക്കാതെ ആണ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത് എന്നാണ് ഹർജിക്കാരുടെ ആരോപണം. ഇത് നിയമ വിരുദ്ധം എന്ന് ഹർജിക്കാർ പറയുന്നു. കോട്ടയം, തൃശൂർ, കോഴിക്കോട് സ്വദേശികൾ ആണ് ഹർജിക്കാർ. ഇവരുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
Story Highlights : pinarayi vijayan on silver line project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here