കൊല്ലം കണ്ണനല്ലൂരിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കൊല്ലം കണ്ണനല്ലൂർ വെളിച്ചിക്കാലയിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വെളിച്ചിക്കാല സാലു ഹൗസിൽ ജാസ്മിൻ (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം ഭർത്താവ് ഷൈജു വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ് അറിയിച്ചു. പ്രതി അസീസിയ മെഡിക്കൽ കോളജിൽ പൊലീസ് നിരീക്ഷണത്തിലാണ്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
Read Also : കണ്ടുമാത്രം രസിക്കണ്ട, ഇനി ടിവിയിൽ കാണുന്ന ഭക്ഷണം രുചിച്ചും നോക്കാം; ഇത് “ടേസ്റ്റ് ദി ടിവി” മാജിക്…
ഷൈജു സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ കുട്ടികൾക്ക് ഉറക്കഗുളിക കൊടുത്ത ശേഷമാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഉച്ചക്ക് ശേഷം കുട്ടികൾ ഉണർന്നപ്പോഴാണ്. അച്ഛനും അമ്മയും ബോധംകെട്ടുകിടക്കുന്നത് കണ്ടത്. ഇവരാണ് അയൽവാസികളെയും നാട്ടുകാരെയും വിവരമറിയിച്ചത്.
Story Highlights : husband-killed-wife-kollam-news-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here