Advertisement

ഒന്നാം പിണറായി സർക്കാരിന്റെ വേഗം ഇപ്പോഴില്ല; മന്ത്രിമാരുടെ ഓഫീസുകൾ നിർജീവം;വി കെ പ്രശാന്ത് എംഎൽഎ

January 15, 2022
Google News 1 minute Read

സർക്കാരിനെതിരെ വി കെ പ്രശാന്ത് എം എൽ എ. മന്ത്രിമാരുടെ ഓഫീസുകൾ നിർജീവമെന്ന് എം എൽ എ വിമർശിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ വേഗം ഇപ്പോഴില്ലെന്ന് വിമർശനം. സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് വി കെ പ്രശാന്തിന്റെ വിമർശനം.

കൂടാതെ തെരഞ്ഞെടുപ്പിൽ വനിതകളെ സ്ഥാനാർത്ഥികളാക്കാൻ പാർട്ടി ഇപ്പോഴും വിമുഖത കാണിക്കുന്നുവെന്ന് ആരോപണം. വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോഴും വനിതകളെ തഴയുന്ന സമീപനമാണ് പാർട്ടി നേതൃത്വം സ്വീകരിക്കുന്നതെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു.

Read Also : വ്യവസായി ഖദർ വസ്ത്രധാരിയാണ്, കൂടാതെ ദിലീപിന്റെ ഉറ്റ സുഹൃത്തും; സംവിധായകൻ ബാലചന്ദ്രകുമാർ

അതേസമയം സിഐപിഎം കോട്ടയം ജില്ലാ സെക്രട്ടറി ആയി എ.വി.റസ്സൽ തുടരും. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ എണ്ണം 10 ആയി ഉയർത്തി. ജില്ലാ സമ്മേളനം 38 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഇതിൽ പത്ത് പേർ പുതുമുഖങ്ങളും നാല് പേർ വനിതകളുമാണ്. കെ.അനിൽകുമാർ, റെജി സക്കറിയ, കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ ജില്ലാ സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങൾ.

വി എൻ വാസവനും മുതിർന്ന നേതാവ് എം പി ജോസഫും സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സജേഷ് ശശിയും മഹിളാ അസോസിയേഷൻ നേതാവ് കെ വി ബിന്ദുവും ജില്ലാ കമ്മിറ്റിയിൽ എത്തി. 19 സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.

Story Highlights : vkprasanth-against-pinarayivijayan-secondterm-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here