വ്യവസായി ഖദർ വസ്ത്രധാരിയാണ്, കൂടാതെ ദിലീപിന്റെ ഉറ്റ സുഹൃത്തും; സംവിധായകൻ ബാലചന്ദ്രകുമാർ

നടിയെ ആക്രമിച്ച കേസിൽ വളരെ സൂക്ഷമതയോടെയാണ് വിവരങ്ങൾ പൊലീസിന് കൈമാറിയതെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ട്വന്റിഫോറിനോട് പറഞ്ഞു. അഞ്ച് വർഷം മുൻപ് കണ്ടയാളെ തിരിച്ചറിയാൻ ഏറെ പ്രയാസപ്പെട്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പ്രതികരിച്ചു.(Dileep)
വ്യവസായി ഖദർ വസ്ത്രധാരിയാണ്, കൂടാതെ ദിലീപിന്റെ ഉറ്റ സുഹൃത്തും കൂടിയാണ് അയാളെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. നിരപരാധികൾ സംശയത്തിന്റെ നിഴലിൽ ആകരുതെന്ന് നിർബന്ധമുണ്ട്. പല ഘട്ടങ്ങളിലായി ഒട്ടേറെ ചിത്രങ്ങൾ പൊലീസ് കാണിച്ചെങ്കിലും സ്ഥിരീകരിക്കനായില്ല. വിഐപിയുടെ ഒന്നിലധികം ശബ്‌ദ സാമ്പിളുകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും സംവിധായകൻ ബാലചന്ദ്രകുമാർ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : ദിലീപ് കേസ്; വിഐപി കോട്ടയം സ്വദേശിയായ വ്യവസായിയെന്ന് സൂചന
അതേസമയം ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയ വിഐപിയെ തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശിയുടെ ചിത്രമാണ് സംവിധായകൻ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞത്. ക്രൈംബ്രാഞ്ച് സംഘം കാണിച്ച മൂന്ന് ഫോട്ടോകളിൽ നിന്നാണ് ബാലചന്ദ്രകുമാർ വി ഐ പിയെ തിരിച്ചറിഞ്ഞത്.
നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന കേസിലും ദിലീപിനെ ഉടൻ ചോദ്യം ചെയ്യും. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് . കേസിൽ പൾസർ സുനിയുടെ അമ്മയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. ഇരുപതാം തിയതി ആണ് തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്.
Story Highlights : director-balachandrakumar-responce-to-24news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here