Advertisement

പണപ്പെരുപ്പം കുറഞ്ഞു; നിരക്ക് 13.56 ശതമാനത്തിലെത്തി

January 15, 2022
Google News 1 minute Read

മൊത്തവ്യാപാരവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുറഞ്ഞു. കഴിഞ്ഞ നവംബറില്‍ 14.2 ആയിരുന്ന പണപ്പെരുപ്പത്തിന്റെ നിരക്കാണ് ഡിസംബര്‍ മാസമായപ്പോള്‍ 13.56 ശതമാനത്തിലേക്ക് താഴ്ന്നത്. നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തുടര്‍ച്ചയായി ഇത് ഒന്‍പതാം മാസമാണ് പണപ്പെരുപ്പ നിരക്ക് രണ്ടക്കമാകുന്നത്. 2020 ഡിസംബറില്‍ 1.9 ശതമാനമായിരുന്നു പണപ്പെരുപ്പത്തിന്റെ നിരക്ക്.

അടിസ്ഥാന ലോഹങ്ങള്‍, മിനറല്‍ ഓയില്‍, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, ഭക്ഷ്യവസ്തുക്കള്‍, രാസവസ്തുക്കള്‍, തുണി, പേപ്പര്‍, പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില ഉയര്‍ന്നതാണ് 2021ല്‍ പണപ്പെരുപ്പം ഈ വിധത്തില്‍ വര്‍ധിക്കാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

Read Also : ‘ആ വി ഐ പി ഞാനല്ല, ദിലീപുമായി ബിസിനസ് ബന്ധം മാത്രം’: മെഹബൂബ് അബ്‌ദുള്ള

മൊത്തവ്യാപാരവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം പണനയരൂപീകരണത്തിലെ പ്രധാന പരിഗണനയല്ലെങ്കിലും ബജറ്റുമായി ബന്ധപ്പെട്ട് വസ്തുക്കളുടേയും സേവനങ്ങളുടേയും വില നിശ്ചയിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാരിന് ഇത് കണക്കിലെടുക്കേണ്ടതായി വരും. പണപ്പെരുപ്പവുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദങ്ങളുണ്ടായാലും കൊവിഡ് മഹാമാരിയുടെ സവിശേഷ സാഹചര്യത്തില്‍ സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്തുന്നതിനായി ആര്‍ബിഐ നയങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്നേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story Highlights : WPI inflation rate eases to 13.6

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here