Advertisement

ഉത്തരാഖണ്ഡിൽ പഴയ നോട്ടുമായി 6 പേർ പിടിയിൽ, മൂല്യം 4.50 കോടി

January 16, 2022
Google News 1 minute Read

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) ഹരിദ്വാറിൽ നടത്തിയ റെയ്‌ഡിൽ 4,50,00,000 രൂപ വിലമതിക്കുന്ന പഴയ കറൻസിയുമായി 6 പേരെ പിടികൂടി. പ്രതികളിൽ മൂന്ന് പേർ ഹരിദ്വാറിൽ നിന്നുള്ളവരാണ്. ബാക്കിയുള്ളവർ ഉത്തർപ്രദേശ് സ്വദേശികളും.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് എസ്ടിഎഫ് സീനിയർ പൊലീസ് സൂപ്രണ്ട് പറഞ്ഞു. 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14 ന് നടക്കും. വോട്ടെണ്ണൽ മാർച്ച് 10 നാണ്.

നേരത്തെ ഉത്തർപ്രദേശ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് കാൺപൂരിൽ നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഫ്‌ളയിംഗ് സ്‌ക്വാഡ് സംഘത്തിന്റെ വിവരത്തെ തുടർന്ന് ആദായ നികുതി അന്വേഷണ ഡയറക്ടറേറ്റ് സംഘവും സ്ഥലത്തെത്തിയിരുന്നു. രാജ് ഫ്രോസൺ പ്രൊഡക്ട്‌സ് എന്ന കമ്പനിയുടേതാണ് പണമെന്ന് പിടിയിലായ ഡ്രൈവർ പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാങ്ങളിൽ വ്യാപക പരിശോധനയാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്നത്.

Story Highlights : 6-detained-with-old-currency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here