Advertisement

അൽവാർ ബലാത്സംഗക്കേസ്: ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി

January 16, 2022
Google News 1 minute Read

അൽവാർ ബലാത്സംഗത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ (NCM) സ്വമേധയാ കേസെടുത്തു. ജനുവരി 24-നകം രാജസ്ഥാൻ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപുര അറിയിച്ചു.

2022 ജനുവരി 11ന് രാജസ്ഥാനിലെ അൽവാറിൽ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു. ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ മണിക്കൂറുകളോളം വീട്ടിൽ നിന്ന് കാണാതാവുകയും പിന്നീട് രക്തത്തിൽ കുളിച്ച് റോഡിൽ കാണപ്പെടുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ 1992ലെ എൻസിഎം നിയമത്തിലെ സെക്ഷൻ 9(ഡി) പ്രകാരം എൻസിഎം രാജസ്ഥാൻ ചീഫ് സെക്രട്ടറിയോട് ജനുവരി 24നകം റിപ്പോർട്ട് തേടിയിട്ടുണ്ട്.

പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന് കമ്മീഷൻ ആരാഞ്ഞിട്ടുണ്ട്. അറസ്റ്റ് ചെയ്താൽ ഏത് വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്, ഇല്ലെങ്കിൽ അവരെ അറസ്റ്റ് ചെയ്യാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം പ്രതിരോധ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ?- കമ്മീഷൻ ആവശ്യപ്പെട്ടു

മെഡിക്കൽ റിപ്പോർട്ട് ബലാത്സംഗത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞതായി അൽവാർ എസ്പി തേജവാനി ഗൗതം പറഞ്ഞു. “പൊലീസിന് ലഭിച്ച സാങ്കേതിക തെളിവുകളുടെയും വിഡിയോയുടെയും അടിസ്ഥാനത്തിൽ, ബലാത്സംഗത്തെ അതിജീവിച്ചയാൾ തിജാര മേൽപ്പാലത്തിൽ (സംഭവസ്ഥലത്ത്) നടന്നുപോകുന്നതായി കാണുന്നു. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു” – ഗൗതം പറഞ്ഞു.

Story Highlights : alwar-case-ncm-seeks-report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here