ടെക്സസില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ 4 ജൂതന്മാരെ ബന്ദികളാക്കി; ഒരാളെ വിട്ടയച്ചു

യു എസിലെ ടെക്സസില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ നാല് ജൂതന്മാരെ ബന്ദികളാക്കി. ആയുധധാരിയായ അക്രമിയാണ് ബന്ദികളാക്കിയത്. ബന്ദികളാക്കിയവരിൽ ഒരാളെ വിട്ടയച്ചു. മറ്റ് മൂന്ന് പേരെ മോചിപ്പിക്കാൻ ശ്രമം തുടരുകയാണ്. ബല പ്രയോഗത്തിലൂടെ ബന്ദികളെ മോചിപ്പിക്കാൻ ശ്രമിച്ചാൽ കൊല്ലുമെന്നാണ് അക്രമിയുടെ ഭീഷണി. പാക് ഭീകര വനിത ആഭിയ സിദ്ദീഖിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ജൂതന്മാരെ ബന്ദികളാക്കിയത്. യു എസ് സൈനികനെ വധിച്ച കേസിൽ 86 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്നയാളാണ് ആഭിയ .
Read Also : കുൽഗാം ഏറ്റുമുട്ടലിൽ ജെയ്‌ഷെ ഭീകരൻ കൊല്ലപ്പെട്ടു
അക്രമകാരിയുടെ കൈയിൽ ആയുധങ്ങളുണ്ടെന്നും ഇയാള്‍ അപകടകാരിയാണെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. അക്രമിയുമായി പൊലീസ് ആശയവിനിമയം തുടരുകയാണ്. സുരക്ഷാസേന ജൂതപ്പള്ളി വളഞ്ഞിരിക്കുകയാണ്.
Story Highlights : Armed Man Takes Hostages At US Synagogue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here