തിരുവനന്തപുരത്തെ സിപിഐഎം മെഗാ തിരുവാതിര; ക്ഷമചോദിച്ച് സംഘാടകസമിതി

തിരുവനന്തപുരത്തെ സിപിഐഎം മെഗാ തിരുവാതിരയില്‍ ക്ഷമചോദിച്ച് സംഘാടകസമിതി. തിരുവാതിര നടത്തിയ ദിവസവും അതിലെ ചില വരികളും പലർക്കും വേദനയുണ്ടാക്കി. അതില്‍ ക്ഷമചോദിക്കുന്നതായി നന്ദി പ്രസംഗത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ പറഞ്ഞു. സ്വാഗത സംഘം കൺവീനർ എസ് അജയനാണ് ക്ഷമാപണം നടത്തിയത്.
തൃശൂർ തെക്കുംകരയിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഐഎം നടത്തിയ തിരുവാതിരക്കെതിരെ കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് പൊലീസിൽ പരാതി നല്‍കി.കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെയാണ് പരാതി.
Read Also : സിപിഐഎം പാര്‍ട്ടി സമ്മേളനങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് സിപിഐഎം വീണ്ടും തിരുവാതിര സംഘടിപ്പിച്ചത്. സിപിഐഎം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി.
കൊവിഡ് മാനദണ്ഡം പാലിച്ചാണ് തിരുവാതിര സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. എല്ലാവരും മാസ്ക്ക് ധരിച്ചിരുന്നു. സാമൂഹിക അകലവും പാലിക്കാൻ നിർദ്ദേശിച്ചിരുന്നു. പാറശാലയിൽ നടന്ന മെഗാ തിരുവാതിര തെറ്റായ നടപടിയെന്ന് പാർട്ടിതന്നെ സമ്മതിച്ചിരിക്കെയാണ് വീണ്ടും സമാനമായ പരിപാടി അവതരിപ്പിച്ചിരിക്കുന്നത്.
Story Highlights : cpm-thiruvathira-apology-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here