മുലായംസിഗിന്റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയിലേക്ക്

സമാജ്‌വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് മുലായംസിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയിലേക്ക്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അപര്‍ണ യാദവ് ബിജെപി നേതാക്കളുമായി ദിവസങ്ങള്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുലായംസിംഗിന്റെ ഇളയ മകന്‍ പ്രതിക് യാദവിന്റെ ഭാര്യയാണ് അപര്‍ണ.
2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അപര്‍ണ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ലഖ്‌നൗ കാണ്ട് സീറ്റില്‍ നിന്ന് മത്സരിച്ച അപര്‍ണ യാദവ് അന്ന് ബിജെപി സ്ഥാനാര്‍ഥി റിത ബഹുഗുണ ജോഷിയോട് പരാജയപ്പെടുകയായിരുന്നു. ബിജെപിയില്‍ നിന്നും സമാജ്‌വാദി പാര്‍ട്ടി നേതാക്കളുടെ ഒഴുക്ക് തുടരുന്നതിനിടെയാണ് സമാജ്‌വാദി പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ട് അപര്‍ണയുടെ നീക്കം.
ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക. ഭരണത്തിലിരിക്കുന്ന ബിജെപിയെ നേരിടാന്‍ ശക്തമായ പടയൊരുക്കം നടത്തുകയാണ് സമാജ്‌വാദി പാര്‍ട്ടി. യോഗി ആദിത്യനാഥ് സര്‍ക്കാരിനോടുള്ള എതിര്‍പ്പ് പരസ്യമാക്കി മൂന്ന് മുന്‍മന്ത്രിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ബിജെപിയില്‍ നിന്നും രാജിവെച്ച് സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം ചേര്‍ന്നിരുന്നു.
Story Highlights : Mulayam singh’s daughter in law likely to join BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here