Advertisement

ഓട്ടോറിക്ഷയ്ക്ക് മുകളിൽ ലോറി മറിഞ്ഞു; ഒരാൾക്ക് ഗുരുതര പരുക്ക്

January 16, 2022
1 minute Read

മുംബൈയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മണൽ ലോറി മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ ദുർഗാ നഗറിലെ ജോഗേശ്വരി വിക്രോളി ലിങ്ക് റോഡിന് സമീപമാണ് അപകടമുണ്ടായത്.

മണൽ നിറച്ചെത്തിയ ലോറി ഓട്ടോറിക്ഷയിലേക്ക് മറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് ഓട്ടോറിക്ഷാ ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഡ്രൈവറെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ഓട്ടോറിക്ഷയ്‌ക്കൊപ്പം നിരവധി ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ട്രക്ക് ഡ്രൈവർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ജെസിബി ക്രെയിൻ എന്നിവയുടെ സഹായത്തോടെ ലോറി അപകടസ്ഥലത്ത് നിന്നും മാറ്റി.

Story Highlights : mumbai-truck-overturns-on-autorickshaw

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top