‘വലിയ ആഗ്രഹങ്ങളില്ല; കടബാധ്യതകൾ തീർക്കണം’ : സദാനന്ദൻ

തന്റെ ‘സമയം’ തെളിഞ്ഞതിന്റെ അമ്പരപ്പിലാണ് സദാനന്ദൻ. 12 കോടിയുടെ ഭാഗ്യം തേടിയെത്തിയത് ഇപ്പോഴും കോട്ടയത്തെ ഈ കൊച്ചു കുടുംബത്തിന് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. നികുതിയും കിഴിച്ച് എട്ട് കോടിയോളം രൂപയാകും സദാനന്ദന് ലഭിക്കുക. പെയിന്റിംഗ് തൊഴിലാളിയായ കുടയംപടി ഒളിപ്പറമ്പിൽ സദാനന്ദന് എന്നാൽ വലിയ ആഗ്രഹങ്ങളൊന്നുമില്ല. കടബാധ്യതകൾ തീർക്കണമെന്ന് മാത്രമാണ് സദാനന്ദൻ ട്വന്റിഫോറിനോട് പ്രതികരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് ക്രിസ്മസ് -പുതുവത്സര ബമ്പർ നറുക്കെടുപ്പ് നടന്നത്. X G 218582 ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തുടർന്ന് ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലിക്കായുള്ള അന്വേഷണത്തിലായിരുന്നു കേരളം. ഈ അന്വേഷണത്തിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്.
കുടയംപടി സ്വദേശി കുന്നേപ്പറമ്പിൽ ശെൽവൻ എന്ന വിൽപ്പനക്കാരനിൽ നിന്നും സദാനന്ദൻ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കുടയംപടിയിലെ ലോട്ടറി ഏജൻസിയിൽ നിന്നാണ് സെൽവൻ ലോട്ടറി എടുത്തത്. പെയിന്റിംങ് തൊഴിലാളിയായ സദാനന്ദൻ കുടയംപടിയ്ക്കു സമീപത്തെ പാണ്ഡവത്തു നിന്നാണ് ലോട്ടറി എടുത്തത്.
Read Also : ആ ഭാഗ്യവാൻ കോട്ടയത്തുണ്ട്; ക്രിസ്മസ് പുതുവത്സര ബമ്പർ സദാനന്ദന്
കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദാനന്ദൻ താമസിക്കുന്നത്. ഈ വീട്ടിലേയ്ക്കാണ് ഇപ്പോൾ ഭാഗ്യദേവത എത്തിയിരിക്കുന്നത്. ഈ ആഹ്ലാദത്തിലാണ് സദാനന്ദന്റെ ഭാര്യ രാജമ്മയും, മക്കളായ സനീഷും , സഞ്ജയും.
രണ്ടാം സമ്മാനം 50 ലക്ഷം വീതം 6 പേർക്ക് ലഭിക്കും. XB 161796, XC 319503, XD 713832, XE 667708, XG 137764 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം.
Story Highlights : sadanandan lottery winner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here