Advertisement

തിരുവനന്തപുരം സിപിഐഎം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം; തൃശൂരിലും ആൾക്കൂട്ട തിരുവാതിര

January 16, 2022
Google News 2 minutes Read

തിരുവനന്തപുരം സി പി ഐ എം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പൻ തുടരും. തിരുവനന്തപുരത്തിന് പിന്നാലെ തൃശൂരിലും സിപിഐഎം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ആൾക്കൂട്ട തിരുവാതിര നടത്തി. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരയിൽ 80 ഓളം പേർ പങ്കെടുത്തു.

കഴിഞ്ഞ ദിവസമാണ് സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തിന് തുടക്കമായത്.
തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ വൻവിജയം നേടിയതിന്റെ തിളക്കത്തിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നടക്കുന്നത്. ജില്ലയിലെ 14 നിയമസഭ സീറ്റിൽ 13 ലും ഇടത് മുന്നണിയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. അതിന് മുൻപ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വമ്പിച്ച മുന്നേറ്റം ജില്ലയിലുണ്ടാക്കാൻ സിപിഎമ്മിന് കഴിഞ്ഞു.

ഇതിനിടെ സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നു . തെരഞ്ഞെടുപ്പിൽ വനിതകളെ സ്ഥാനാർത്ഥികളാക്കാൻ പാർട്ടി ഇപ്പോഴും വിമുഖത കാണിക്കുന്നുവെന്ന് ആരോപണം. വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോഴും വനിതകളെ തഴയുന്ന സമീപനമാണ് പാർട്ടി നേതൃത്വം സ്വീകരിക്കുന്നതെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. അതേസമയം മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിൽ പോയതിനാൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൂർണ്ണ സമയം സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

Read Also : സിപിഐഎം മെഗാ തിരുവാതിര തൃശൂരിലും

അതിനിടെ സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ ഷിബുവിനാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യ ദിവസം മുഴുവൻ സമയവും കെ.കെ ഷിബു സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. നേരത്തെ സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പ്രതിനിധികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഐബി സതീഷ് എംഎൽഎ, ജില്ലാ കമ്മിറ്റിയംഗം ഇ.ജി മോഹനൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Story Highlights : Thiruvananthapuram CPI (M) district conference concludes today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here