അബുദാബിയിൽ സ്ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൂതി വിമതർ, ഡ്രോൺ ആക്രമണമെന്ന് സംശയം

അബുദാബിയിലെ മുസഫയിൽ മൂന്ന് പെട്രോളിയം ടാങ്കറുകളിൽ സ്ഫോടനം. രാജ്യാന്തര വിമാനത്താവളത്തിന് സമീപം നിർമാണ മേഖലയിലാണ് സ്ഫോടനം നടന്നത്. തീ പിടുത്തം നിയന്ത്രണ വിധേയമായെന്നാണ് അധികൃതർ അറിയിക്കുന്നത്. ഡ്രോണിനോട് സാമ്യമുള്ള ഉപകരണം പതിച്ചാണ് തീപിടുത്തം ഉണ്ടായതെന്ന് സംശയിക്കുന്നതായി യൂ എ ഇ വാർത്താ ഏജൻസി അറിയിച്ചു.
അപകടത്തിൽ ആളപായമുള്ളതായി റിപ്പോർട്ടില്ല. അഡ്നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3 യിലാണ് ടാങ്കറുകൾ ഉണ്ടായിരുന്നത്. ഡ്രോൺ ആക്രമാണം നടത്തിയതാണെന്ന് അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതർ രംഗത്തെത്തിയിട്ടുണ്ട്.
Read Also : സിപിഐഎം പാർട്ടി കോൺഗ്രസ് യോഗം ഇന്ന്
പ്രാഥമിക അന്വേഷണത്തിൽ ഒരു ചെറിയ വിമാനത്തിന്റെ ഭാഗങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ ഇടിച്ചായിരിക്കാം പൊട്ടിത്തെറിയും തീ പിടുത്തവും ഉണ്ടായതെന്ന് അബുദാബി പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Story Highlights : drone-attack-suspected-to-be-behind-abu-dhabi-blast-houthis-claim-attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here