സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനത്തിനുള്ള മാർഗരേഖ ഇന്ന് പുറത്തിറക്കും

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനത്തിനുള്ള മാർഗരേഖ ഇന്ന് പുറത്തിറക്കും. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗം സ്‌കൂളുകളുടെ പ്രവർത്തനം അവലോനം ചെയ്യും. രാവിലെ പതിനൊന്നിനാണ് യോഗം. ( kerala covid school functioning )
കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ഒൻപതുവരെയുള്ള ക്ലാസുകൾ 21 ന് മുമ്പ് നിർത്തിവയ്ക്കണമോയെന്നതും യോഗം ചർച്ച ചെയ്യും. ഇതോടൊപ്പം പത്ത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകൾ ഓഫ് ലൈനായി എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
ബുധനാഴ്ച മുതൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് വാക്‌സിനേഷൻ തുടങ്ങുന്ന സാഹചര്യത്തിൽ പത്ത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകൾ ഓൺലൈനാക്കാൻ കഴിയില്ല. വാക്‌സിനേഷനു വേണ്ട സജ്ജീകരണങ്ങളെക്കുറിച്ചും അവലോകനയോഗം തീരുമാനമെടുക്കും. സ്‌കൂളുകളിൽ ക്ലസറ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസം സ്‌കൂൾ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്.
Story Highlights : kerala covid school functioning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here