Advertisement

കേരളത്തിലെ സിപിഐഎമ്മന് മാത്രമാണ് കോൺഗ്രസ് വിരോധം; കെ സി വേണുഗോപാൽ ട്വന്റിഫോറിനോട്

January 18, 2022
1 minute Read

കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേരളത്തിലെ സിപിഐഎമ്മന് മാത്രമാണ് കോൺഗ്രസ് വിരോധമെന്ന് കെ സി വേണുഗോപാൽ ട്വന്റിഫോറിനോട് പ്രതികരിച്ചു.

പൊളിറ്റ് ബ്യുറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങളിൽ സിപിഐഎമ്മന് കോൺഗ്രസ് വിരുദ്ധ നിലപടില്ല. കോൺഗ്രസിനെതിരെ അഭിപ്രായം പറയാൻ ദേശീയ തലത്തിൽ സിപിഐഎമ്മിന് എന്ത് പ്രസക്തിയെന്നും കെ സി വേണുഗോപാൽ ചോദിച്ചു.

Read Also : തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ കൊവിഡ് ക്ലസ്റ്റർ; 20 വിദ്യാർത്ഥികൾക്കും മൂന്ന് അധ്യാപകർക്കും കൊവിഡ്

ദേശീയതലത്തില്‍ പോലും കോണ്‍ഗ്രസ് ന്യൂനപക്ഷ നേതാക്കളെ ഒതുക്കുകയാണെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ആരോപണത്തിന് മറുപടി നൽകുകയിയിരുന്നു ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.

അതേസമയം കോടിയേരി ബാലകൃഷ്ണൻ പച്ചയ്ക്ക് വർഗീയത പറയുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎം സംസ്ഥാന സെക്രട്ടറി പറയുന്നത് മൂന്നാംകിട വർത്തമാനം. വൈദ്യർ ആദ്യം കണ്ണാടി നോക്കണമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.കൊവിഡ് വ്യാപനം തടയാൻ ലോക് ഡൗൺ പരിഹാരമല്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ആശാസ്ത്രീയമായി ലോക് ഡൗൺ നടപ്പാക്കുന്നതിൽ പ്രതിപക്ഷത്തിന് യോജിപ്പില്ല. സർക്കാരിന്റെ അലംഭാവം കൊണ്ട് ഒമിക്രോണിനെ ജനങ്ങൾ നിസാരവത്കരിച്ചു.

Read Also : കൊവിഡ് വ്യാപനം തടയാൻ ലോക് ഡൗൺ പരിഹാരമല്ല; കോടിയേരി ബാലകൃഷ്ണൻ പച്ചയ്ക്ക് വർഗീയത പറയുന്നെന്ന് വി ഡി സതീശൻ

അപ്രസക്തമായ കാര്യങ്ങൾ പറഞ്ഞ് സമയം കളയുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയും വി.എസ് മുഖ്യമന്ത്രിയുമായി ഇരുന്ന കാലത്ത് ഈ ചോദ്യം ഞങ്ങൾ ചോദിച്ചിട്ടില്ല. സംഘപരിവാർ അജണ്ടയിൽ ഭൂരിപക്ഷ വിഭാഗമാണ് തെറ്റിദ്ധരിക്കപ്പെടുന്നത് അവരെയാണ് കോൺഗ്രസ്സ് ബോധവത്കരിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയനുശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് കോടിയേരിയുടെ ലക്ഷ്യമെന്ന ആരോപണവുമായി കെ.മുരളീധരനും രംഗത്തെത്തി.

Story Highlights : aicc-general-secratery-kcvenugopal-against-kodiyeri-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top