Advertisement

തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കൊവിഡ് പ്രതിസന്ധി; 10 ഡോക്‌ടേഴ്‌സ് ഉൾപ്പെടെ 17 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

January 18, 2022
Google News 1 minute Read

തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കൊവിഡ് പ്രതിസന്ധി. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. 10 ഡോക്‌ടേഴ്‌സ് ഉൾപ്പെടെ 17 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. ഇവിടെ ഡെന്റൽ, ഇ. എൻ.ടി വിഭാ​​ഗങ്ങൾ താൽകാലികമായി അടച്ചു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 7 ഡോക്ടർമാർ, 4 മെഡിക്കൽ വിദ്യാർഥികൾ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . ആശുപത്രിയിലെ കൊവിഡ് വാർഡ് രോഗികളാൽ നിറഞ്ഞു. രോ​ഗികളുടെ എണ്ണം കൂടുന്നതിനൊപ്പം കിടത്തി ചികിൽസ വേണ്ടവരുടെ എണ്ണവും ഓക്സിജൻ , വെന്റിലേറ്റർ ആവശ്യവും കൂടിയാൽ സംസ്ഥാനത്തിനത് തിരിച്ചടിയാകും. നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാകുന്ന സാഹചര്യവും ഉണ്ടാകും.

Read Also : രാഹുൽ ഗാന്ധി പറഞ്ഞത് ഏറ്റവും വലിയ വർഗീയത; ‘കോണ്‍ഗ്രസ് ന്യൂനപക്ഷ നേതാക്കളെ ഒതുക്കുന്നു’; കോടിയേരി ബാലകൃഷ്ണൻ

കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലും കൊവിഡ് പടരുകയാണ്. ഇന്നലെ മാത്രം സെക്രട്ടറിയേറ്റിൽ 72 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ മന്ത്രി വി.ശിവൻകുട്ടിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉൾപ്പെടെ ഉള്ളവരുണ്ട്. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലെ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തരൂർ എം.എൽ.എ. പി.പി. സുമോദിനും കൊവിഡ് സ്ഥിരീകരിച്ചു.കൊവിഡ് പടർന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭാ​ഗിക നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നാം നിലയിലെ ജീവനക്കാർ ജോലിക്കെത്തേണ്ടന്ന് നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് സെക്രട്ടറിയേറ്റിലെ സെൻട്രൽ ലൈബ്രറിയും അടച്ചു.

സെക്രട്ടറിയേറ്റിൽ ജോലി ക്രമീകരണം വേണമെന്ന് ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ടർ സെക്രട്ടറി വരെയുള്ളർ ഓഫിസിൽ വരികയും മറ്റ് ജീവനക്കാരെ വർക്ക് ഫ്രം ഹോം ആക്കണമെന്നുമാണ് സംഘടനകൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

Read Also : വർക്കല താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു

ഇതിനിടെ കെ എസ് ആർ ടി സി ജീവനക്കാരിലും, പൊലീസിലും കൂടുതൽ പേർക്ക് കൊവിഡ് പിടിപെട്ടിട്ടുണ്ട്. കെ എസ് ആർ ടി സിയിലെ കൂടുതൽ ജീവനക്കാർ കൊവിഡ് ബാധിതരായതോടെ സർവീസുകളെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. തിരുവനന്തപുരത്ത് മാത്രം കെ എസ് ആർ ടി സിയിലെ 80 ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് കെ എസ് ആർ ടി സി യിലും കൊവിഡ് വ്യാപനം രൂക്ഷമാണ്.

Story Highlights : covid-affects-doctors-in-trivandrum-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here