Advertisement

കൊവിഡ് ബാധിതരിൽ വർധന; തൃശൂർ മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് കൗണ്ടർ പ്രവർത്തനം പുനഃ ക്രമീകരിച്ചു

January 18, 2022
Google News 1 minute Read

തൃശൂർ മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് കൗണ്ടർ പ്രവർത്തനം പുനഃ ക്രമീകരിച്ചു. കൊവിഡ് ബാധിതർ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഓ പി ടിക്കറ്റ് കൗണ്ടറിന്റെ പ്രവർത്തന സമയം രാവിലെ 11 മണിവരെയാണ്. വാർഡുകളിലേക്കുള്ള പ്രവേശന കവാടങ്ങളുടെ എണ്ണം കുറയ്ക്കും. വാർഡുകളിലേക്ക് സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം പടരുത്തില്‍ കനത്ത ആശങ്കയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, തിരുവനന്തപുരം ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളില്‍ സ്ഥിതി രൂക്ഷമാണ്.

Read Also : തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ കൊവിഡ് ക്ലസ്റ്റർ; 20 വിദ്യാർത്ഥികൾക്കും മൂന്ന് അധ്യാപകർക്കും കൊവിഡ്

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 25 ഡോക്ടർമാർ ഉൾപ്പടെ 107 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 10 ഡോക്ടർമാർ ഉൾപ്പടെ 17 ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. അത്യാഹിത വിഭാഗത്തില്‍ മാത്രം മൂന്ന് ഡോക്ടർമാര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഡെന്റൽ, ഇഎൻടി വിഭാഗങ്ങള്‍ താൽകാലികമായി അടച്ചു. നേമം താലൂക്ക് ആശുപത്രിയിൽ മൂന്ന് ഡോക്ടര്‍മാര്‍ അടക്കം 21 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

കളമശ്ശേരി മെഡിക്കൽ കോളജിലും സ്ഥിതി അതീവ ഗൗരവമാണ്. 22 ഡോക്ടർമാർ ഉൾപ്പെടെ 75 ജീവനക്കാർക്കാണ് കളമശ്ശേരി മെഡിക്കൽ കോളജിൽ കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏഴ് ഡോക്ടർമാർക്കും നാല് മെഡിക്കൽ വിദ്യാർത്ഥികൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlights : covid-restrictions-op-thrissur-medical college-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here