കൊവിഡ് വ്യാപനം: കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവെക്കില്ലെന്ന് ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് പടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതിനിടെ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ബസ് സര്‍വ്വീസുകള്‍ നിര്‍ത്തി വെയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ ഏതാനും ജീവനക്കാര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചത്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു പ്രതിസന്ധിക്കും വകയില്ലെന്നും സര്‍വ്വീസുകള്‍ സുഗമമായി നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് പ്രതിരോധത്തിനായി സാനിറ്റൈസറും മാസ്‌കും കൃത്യമായി ബസ് സര്‍വ്വീസുകളില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് മന്ത്രി സാക്ഷ്യപ്പെടുത്തി. 150ഓളം ജീവനക്കാരുള്ള ചില ഡിപ്പോകളില്‍ നാലോ അഞ്ചോ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്നത് കൊണ്ട് സര്‍വ്വീസ് മുടങ്ങില്ല. സര്‍വ്വീസുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ജീവനക്കാര്‍ അധികമാണെന്നും ആന്റണി രാജു മാധ്യമങ്ങളോട് വിശദീകരിച്ചു.
Read Also : രാഹുൽ ഗാന്ധി പറഞ്ഞത് ഏറ്റവും വലിയ വർഗീയത; ‘കോണ്‍ഗ്രസ് ന്യൂനപക്ഷ നേതാക്കളെ ഒതുക്കുന്നു’; കോടിയേരി ബാലകൃഷ്ണൻ
ശബരിമല ഡ്യൂട്ടിക്ക് പോയ കെഎസ്ആര്‍ടിസി ജീവനക്കാരിലാണ് രോഗവ്യാപനം രൂക്ഷമായത്. തിരുവനന്തപുരത്ത് മാത്രം 80 ലധികം ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ 25 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചീഫ് ഓഫീസിലും രോഗ വ്യാപനം രൂക്ഷമാണ്. എറണാകുളം ഡിപ്പോയില്‍ 15 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
Story Highlights : KSRTC services will not stop says minister Antony Raju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here